Image Credit: linkedin.com/in/rupanirahul
ഐടി കമ്പനി ഡയറക്ടര്‍മാരോ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റയോ ശമ്പളമല്ല, മുംബൈ നഗരത്തില്‍ ഓട്ടോ ഡ്രൈവറായ ഒരാള്‍ക്ക് പ്രതിമാസം ലഭിക്കുന്നതാണ് 5-8 ലക്ഷം രൂപവരെ. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ ഓട്ടോ പാര്‍ക്ക് ചെയ്ത് നേടുന്ന തുകയാണിത്. ലെന്‍സ്കാര്‍ട്ടിലെ പ്രൊഡക്ട് ലീഡറയ രാഹുല്‍ രുപാണി ലിങ്കിഡ്ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഓട്ടോകാരന്‍റെ ബിസിനസ് കഥയുള്ളത്.
യുഎസ് കോണ്‍സുലേറ്റില്‍ വിസ ആവശ്യത്തിന് പോയപ്പോഴുള്ള അനുഭവമാണ് കുറിപ്പിലുള്ളത്. ബാഗ് ഓഫീസിന് അകത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. ഓഫീസിലാണെങ്കില്‍ ലോക്കറോ മറ്റു സൗകര്യങ്ങളോ ഇല്ല. പുറത്തിറങ്ങി കണ്ടുപിടിക്കൂ എന്നാണ് രാഹുലിനോട് സെക്യൂരിറ്റി പറഞ്ഞത്.
'പുറത്തിറങ്ങി നോക്കുമ്പോള്‍ ഫുട്പാത്തില്‍ നില്‍ക്കുന്ന ഓട്ടോ ഡ്രൈവറാണ് സഹായത്തിന് എത്തിയത്. 1000 രൂപ നല്‍കിയാല്‍ ബാഗ് സുരക്ഷിതമാക്കാം എന്നായിരുന്നു അയാളുടെ ഓഫര്‍' എന്നും കുറിപ്പിലുണ്ട്.
കോണ്‍സുലേറ്റിന് മുന്നില്‍ ഓട്ടോ നിര്‍ത്തി അവിടെ എത്തുന്നവര്‍ക്ക് ലോക്കര്‍ സര്‍വീസാണ് നല്‍കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. ദിവസം 20-30 പേരെ ലഭിച്ചാല്‍ തന്നെ വരുമാനം 20,000-30,000 രൂപവരെയാണ്, മാസത്തില്‍ 5-8 ലക്ഷം രൂപ ലഭിക്കും എന്നും രാഹുല്‍ എഴുതി. ഓട്ടോയില്‍ കൂടുതല്‍ ബാഗ് സൂക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ പൊലീസുകാരന്‍റെ ഉടമസ്ഥതയിലുള്ള ലോക്കര്‍ സ്പേസ് വാടകയ്ക്കെടുത്താണ് ഓട്ടോക്കാരന്‍റെ ബിസിനസ്. ഓരോ ബാഗും അവിടേക്കാണ് സൂക്ഷിക്കാന്‍ എത്തിക്കുന്നത്.
Also Read: ജിഎസ്ടിയില്‍ വലിയ മാറ്റം; 12% നിരക്ക് ഒഴിവാക്കും; സ്ലാബുകള്‍ മൂന്നായി കുറയും
ടെക്നോളജിയുടെ സഹായമില്ലാതെ ആളുകള്‍ക്കിടയില്‍ വിശ്വാസം വളർത്തിയെടുക്കാനും പ്രീമിയം ചാർജ് ഈടാക്കാനുമുള്ള ഡ്രൈവറുടെ കഴിവിനെയും കുറിപ്പില്‍ പ്രശംസിക്കുന്നുണ്ട്. എംബിഎ വേണ്ട. സ്റ്റാർട്ടപ്പല്ല വെറും ധൈര്യം മാത്രം, പ്രശ്‌നം പരിഹരിക്കുന്നതിൽ മാസ്റ്റർക്ലാസ് എന്നാണ് ഡ്രൈവറുടെ ബിസിനസ് ഐഡിയയെ പറ്റിയുള്ള പ്രശംസ.