ജോയ് ആലുക്കാസ് ഫൗണ്ടേഷൻ കര്‍ണാടകയിലെ വിവിധഭാഗങ്ങളില്‍ നിർമ്മിച്ച അന്‍പത് വീടുകൾ അർഹരായ കുടുംബങ്ങൾക്ക് കൈമാറി. 'ജോയ് ഹോംസ്' പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നിർവഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും സ്ഥിരവാസയോഗ്യവുമായ വീടുകള്‍ നിർമ്മിച്ച് കൈമാറുക എന്നതാണ് 'ജോയ് ഹോംസ്' പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ 414 വീടുകളാണ് ജോയ് ആലുക്കാസ് കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നല്‍കിയത്