ഗൃഹോപകരണരംഗത്തെ പ്രമുഖരായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ നവീകരിച്ച ഷോറൂം അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചു. അങ്കമാലി നഗരസഭ ചെയർമാൻ ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. അങ്കമാലി ബസിലിക്ക പള്ളി വികാരി ഫാദർ ജെയ്സൺ ആശിർവാദകർമം നിർവഹിച്ചു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപിള്ളിൽ, ഡയറക്ടർമാരായ കിരൺ വർഗീസ്,മരിയ പോൾ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അജോ പിട്ടാപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.