ലോക വിശപ്പ് ദിനം CSR ദിനമായി ആചരിക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പ്. ഡൽഹിയിൽ നടന്ന ദിനാചരണ ചടങ്ങ് നീതി ആയോഗ് മുൻ സിഇഒയും ജി-20 ഷെർപ്പയുമായ അമിതാഭ്കാന്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങൾ കൈകോർത്താൽ ലോകത്ത് പട്ടിണിയെ അകറ്റാൻ കഴിയുമെന്ന സന്ദേശമാണ് ഹംഗർ ഫ്രീ വേൾഡിലൂടെ മലബാർ ഗ്രൂപ്പ് സമൂഹത്തിനു നൽകുന്നതെന്ന് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
രാജ്യമെമ്പാടുമുള്ള മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമുകളിലും സിഎസ്ആർ ദിനം സംഘടിപ്പിച്ചു. പട്ടിണിയെ തുടച്ചുനീക്കുകയെന്ന ആത്മാർത്ഥമായ ലക്ഷ്യത്തോടെയാണ് വിശപ്പ് രഹിത പദ്ധതി മലബാർ ഗ്രൂപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന്, സിഎസ്ആർ ദിനാചരണം ഉദ്ഘാടനം ചെയ്ത് അമിതാഭ്കാന്ത് പറഞ്ഞു.
സിഎസ്ആർ പ്രവർത്തനങ്ങൾക്ക് ഈ വർഷം മലബാർ ഗ്രൂപ്പ് 150 കോടി രൂപ ചിലവഴിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ. ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിൽ ഒരു വർഷത്തിനകം 2.5 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ തണലുമായി സഹകരിച്ചാണ് ' ഹംഗർഫ്രീ വേൾഡ്' നടപ്പാക്കുന്നത്.