രജതജൂബിലി നിറവില്‍ കെ.എല്‍.എം. ആക്സിവ ഫിന്‍വെസ്റ്റ്. ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നാളെ കൊച്ചിയില്‍ ഹേമമാലിനി എം.പി നിര്‍വഹിക്കും. അടുത്ത അഞ്ചുവര്‍ഷം അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ടുള്ള കമ്പനിയുടെ റോഡ്മാപ്പ് ചടങ്ങില്‍ അവതരിപ്പിക്കും.
ഫിനാൻഷ്യൽ കോൺക്ലേവ്, ഫിനാൻഷ്യൽ ഫ്രീഡം ഡ്രൈവ്- റോഡ്ഷോ അടക്കം വിപുലമായ പരിപാടികളോടെയാണ് രജതജൂബിലി ആഘോഷം. സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ഈ പരിപാടികള്‍ അടുത്ത ഘട്ടത്തിൽ ദേശിയ തലത്തിലും നടപ്പിലാക്കും. വര്‍ഷാരംഭത്തില്‍ തുടക്കം കുറിച്ച ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനമാണ് കൊച്ചി ഗ്രാന്‍ഡ് ഹയത്തില്‍ നടക്കുക. ഹേമമാലിനി എം.പി. ഉദ്ഘാടനംചെയ്യും. റിസർവ് ബാങ്ക് മുൻ എക്സിക്യൂട്ടിവ് ഡയറക്ടറും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇൻഡിപെൻഡന്റ് ഡയറക്റ്ററുമായ എസ്. ഗണേഷ് കുമാർ കെഎൽഎം ആക്സിവ ഫിനാൽഷ്യൽ ലിറ്ററസി മിഷന്റെ ഉദ്ഘാടനം നിർവഹിക്കും.
ഫിൻസൈറ്റ് 2030 എന്ന പേരില്‍ കമ്പനിയുടെ 2030ലേക്കുള്ള റോഡ്മാപ്പ് അവതരിപ്പിക്കും. രജതജൂബിലിയോട് അനുബന്ധിച്ച് 25 സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പാക്കും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, നൈപുണ്യം തുടങ്ങിയ മേഖലകളിലാവും പദ്ധതികള്‍. ഫിനാൻഷ്യൽ സർവീസസ് മേഖലയിലെ നൂതന ആശയങ്ങളെയും നവ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഫിൻടെക് സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്ററും ആരംഭിക്കും. ഇതിനു മുന്നോടിയായി ഐഡിയത്തോൺ ജൂലൈയിൽ സംഘടിപ്പിക്കും.