notebook

TOPICS COVERED

പ്രമുഖ നോട്ട്ബുക്ക്, സ്റ്റേഷനറി ഉല്‍പന്ന ബ്രാന്‍ഡായ ഐടിസി ക്ലാസ്മേറ്റ് പഠനവും കളികളും സംയോജിപ്പിച്ചുള്ള നോട്ട്ബുക്ക് എജ്യുഗെയിംസ് ഇന്‍ഫിനിറ്റി പുറത്തിറക്കി. പഠനം ആനന്ദകരമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രസകരവും ആകര്‍ഷകവുമായ സംരഭമാണിതെന്ന് ഐടിസി എജ്യുക്കേഷന്‍ ആന്‍ഡ് സ്റ്റേഷനറി പ്രൊഡക്ട്സ് ബിസിനസ് ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടിവ് വികാസ് ഗുപ്ത പറഞ്ഞു. ക്ലാസ്മേറ്റ് നോട്ട്ബുക്കുകളുടെ അവസാന പേജുകളിലാണ് വിവിധ കളികളുണ്ടാവുക. ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരായ ആര്‍.പ്രഗ്‌നാനന്ദയും ആര്‍.വൈശാലിയും പദ്ധതിയുമായി സഹകരിക്കും. ഇത്തരം പസിലുകള്‍ ശ്രദ്ധകേന്ദ്രീകരിക്കാനും മാനസികമായ ചടുലത നലനിര്‍ത്താനും സഹായിക്കുമെന്ന് ഇരുവരും പറഞ്ഞു.

ENGLISH SUMMARY:

ITC’s popular notebook brand Classmate has launched EduGames Infinity, a new initiative that blends education and games. The notebooks include engaging puzzles and brain games on the last pages to make learning fun. Chess Grandmasters R. Praggnanandhaa and R. Vaishali are collaborating on the project, highlighting its benefits for focus and mental agility.