ലഹരിക്കെതിരെ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച് ബോബി ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ്. ചെമ്മണ്ണൂര്‍ ക്രിക്കറ്റ് ലീഗ് എന്ന പേരില്‍ കോഴിക്കോട് ദേവഗിരി കോളജ് മൈതാനത്ത് വച്ചായിരുന്നു മല്‍സരം. യുവജനങ്ങളെ സ്പോര്‍ട്സിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ലഹരിക്കെതിരെ പൊരുതുക എന്നതാണ് സിസിഎല്ലിന്‍റെ ലക്ഷ്യം. ബോബി ഇന്‍ര്‍നാഷണല്‍ ഗ്രൂപ്പ് സ്റ്റാഫുകളുടെ ടീമുകള്‍ തമ്മിലായിരുന്നു മല്‍സരം. വിജയിച്ചവര്‍ക്കുള്ള സമ്മാനം ബോബി ചെമ്മണ്ണൂര്‍ കൈമാറി.
ENGLISH SUMMARY:
Boby International Group organized a cricket tournament titled Chemmannur Cricket League at the Devagiri College Ground in Kozhikode as part of their campaign against drug abuse. The aim of the CCL is to attract youth towards sports and raise awareness against substance abuse.