കേരള ടൈ വിമൻ സീസൺ 2025–ന്‍റെ ലോഞ്ച് എറണാകുളം മുട്ടം SCMS ക്യാംപസിൽ വെച്ച് നടന്നു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ.മീര പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എംപവര്‍, എലിവേറ്റ്, എക്സല്‍ എന്ന പ്രമേയത്തിലായിരുന്നു ടൈ വിമന്‍ സീസണ്‍ ലോഞ്ച് സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ടൈ വിമന്‍ കേരള ലീഡ് നിഷ ജോസ്, ടൈ കേരള പ്രസിഡന്‍റ് ജേക്കബ് ജോയ്, അസോസിയേറ്റ് ഡയറക്ടര്‍ ദിവ്യ തലക്കലാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വ്യവസായ മേഖലയിലേക്ക് കടന്നു വരാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക, സ്ത്രീ സംരംഭകർക്ക് വേണ്ട പരിശീലനം കൊടുക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് ടൈ വിമന്‍ കേരള ലീഡ് നിഷ ജോസ് പറഞ്ഞു.