തെക്കേ ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ വ്യാപാരികളായ സത്യ ഏജന്‍സീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. പ്രമുഖ രാജ്യാന്തര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. കേരളത്തിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.
തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ വേരുറപ്പിച്ച ഗൃഹോപകരണ വ്യാപാരികളായ സത്യാ ഏജൻസീസിന്‍റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂമാണ് തിരുവനന്തപുരം കിള്ളിപ്പാലത്തേത്. പാറശാലയിലാണ് ആദ്യത്തേത്. 1987 തുടങ്ങിയ സ്ഥാപനത്തിന് തമിഴ്നാട്ടിൽ 250 ഷോ റൂമുകളും ആന്ധ്രയിൽ 55 വിപണ കേന്ദ്രങ്ങളുമുണ്ട്.
കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. പ്രമുഖ രാജ്യാന്തര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങൾക്ക് പുറമേ ഓഫീസ് ആവശ്യങ്ങൾക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്.