ടെക്സ്റ്റൈല്‍, റിയല്‍എസ്റ്റേറ്റ് കമ്പനിയായ റെയ്മണ്ടിന്‍റെ ഓഹരി വിലയില്‍ ബുധനാഴ്ച വലിയ വ്യത്യാസമാണ് കണ്ടത്. ചൊവ്വാഴ്ചയിലെ ക്ലോസിങ് വിലയായ 1564 രൂപയില്‍ നിന്നും 523 രൂപയിലാണ് ബുധനാഴ്ച ഓഹരിയെത്തിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസായ റെയമണ്ട് റിയലിറ്റി കമ്പനിയില്‍ നിന്നും വേര്‍പിരിയുന്നതിന്‍റെ ഭാഗമായാണ് ഓഹരി വിലയുണ്ടായ വ്യത്യാസം.
മേയ് 14 ആണ് വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി നിശ്ചയിച്ചിരുന്നത്. വിഭജിച്ചു പോകുന്ന റെയമണ്ട് റിയല്‍റ്റി വിഭാഗത്തിന്‍റെ മൂല്യം കുറയ്ക്കുന്നതിനുള്ള വില ക്രമീകരണത്തെ തുടര്‍ന്നാണ് ഓഹരി വില ഇടിഞ്ഞത്. വേര്‍പിരിയലിനു ശേഷം റെയ്മണ്ട് ലിമിറ്റഡിന്‍റെ ഓഹരി ഉടമകള്‍ക്ക് കയ്യിലുള്ള ഓഹരിക്ക് തുല്യമായ റെയ്മണ്ട് റിയലിറ്റി ഓഹരികള്‍ ലഭിക്കും. നിലവില്‍ 50 റെയ്മണ്ട് ഓഹരിയുള്ളവര്‍ക്ക് 50 റെയ്മണ്ട് റിയലിറ്റി ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ ക്രെഡിറ്റാകും. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാംപാദത്തോടെ റെയമണ്ട് റിയലിറ്റി ഓഹരികകള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 സെപ്റ്റംബറില്‍ കമ്പനി റെയ്മണ്ടിനു കീഴിലുള്ള ലൈഫ് സ്റ്റൈല്‍ ബിസിനസിനെ വേര്‍പെടുത്തിയിരുന്നു. റെയ്മണ്ട് ഓഹരിയുള്ളവര്‍ക്ക് അഞ്ച് ഓഹരിക്ക് നാല് എന്ന കണക്കിലാണ് റെയ്മണ്ട് ലൈഫ്‌സ്റ്റൈല്‍ ഓഹരികള്‍ ലഭിച്ചത്.