ഇന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ സ്വിട്രസ് ഹോളിഡേസ് ജർമനിയിൽ ഓഫീസ് ആരംഭിച്ചു.ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത ആദ്യ ഇന്ത്യൻ ടൂർ ഓപ്പറേറ്ററാണ് സ്വിട്രസ് ഹോളിഡെയ്സ്. കേരളത്തിലെ തൃശൂരിൽ തുടക്കം കുറിച്ച സ്വിട്രസ് ഹോളിഡെയ്സിന് ഇന്ത്യയിലാകെ 9 ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും യൂറോപ്യൻ ഗ്രൂപ്പ് ടൂറുകൾ നടത്തുന്നതും സ്വിട്രസ് ഹോളിഡേയ്സിന്റെ മാത്രം പ്രത്യേകതയാണ് .ജര്‍മനിയിലെ ഡ്യൂസ്ബർഗിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു ."നഗരങ്ങളെ മാത്രം അല്ല, ആളുകളെയാണ് സ്വിട്രസ് ബന്ധിപ്പിക്കുന്നതെന്ന് ഡ്യൂസ്ബർഗ് മേയർ ജൂങ്ബൗവർ പറഞ്ഞു.ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിവിധ കലാപരിപാടികളുള്പ്പെടുന്ന സാംസ്കാരിക സന്ധ്യയും അരങ്ങേറി.
ENGLISH SUMMARY:
Switruz Holidays, one of India's leading tour operators originally based in Thrissur, has launched its new office in Duisburg, Germany, becoming the first Indian tour operator registered in the country. Known for organizing weekly European group tours, the brand's expansion was celebrated with a grand opening event attended by prominent personalities and a cultural evening.