Soccer Football - FIFA World Cup 2026 - Round of 32 - Germany v Paraguay - Boston Stadium, Foxborough, Massachusetts, U.S. - June 29, 2026
Germany's Joshua Kimmich during the warm up before the match IMAGN IMAGES via Reuters/David Butler

Soccer Football - FIFA World Cup 2026 - Round of 32 - Germany v Paraguay - Boston Stadium, Foxborough, Massachusetts, U.S. - June 29, 2026 Germany's Joshua Kimmich during the warm up before the match IMAGN IMAGES via Reuters/David Butler

ലോകകപ്പ് നോക്കൗട്ടില്‍ പാരഗ്വായോട് സഡന്‍ ഡെത്തില്‍ പുറത്തായതില്‍ ടീം അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ജര്‍മന്‍ ക്യാപ്റ്റന്‍ ജോഷ്വാ കിമ്മിച്ച്. റഫറിയെയോ പെനല്‍റ്റി ഷൂട്ടൗട്ടിനെയോ കുറ്റം പറയാന്‍ ആര്‍ക്കും പറ്റില്ലെന്നും ജയിച്ച് കയറാന്‍ കഴിയാത്തവര്‍ പുറത്തിരിക്കുന്നതാണ് നല്ലതെന്നും കിമ്മിച്ച് പറഞ്ഞു. '120 മിനിറ്റില്‍ പാരഗ്വയെ പോലെ ഒരു ടീമിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുറത്തുപോകാന്‍ നിങ്ങള്‍ യോഗ്യരാണെന്നാണ് അര്‍ഥം. അതുപോലെയൊരു എതിരാളിക്ക് മേല്‍ ഭാഗ്യം കൊണ്ട് ജയിച്ചുവരാമെന്ന് കരുതരുത്. നിശേഷം തോല്‍പ്പിക്കാനുള്ള കഴിവുണ്ടാകണം'- കിമ്മിച്ച് രോഷം മറച്ചുവച്ചില്ല. 

തന്‍റെ കരിയറിലെ ഏറ്റവും മോശം ദിവസമാണിതെന്നും ഇങ്ങനെ പുറത്താകല്‍ താന്‍ കരുതിയിരുന്നില്ലെന്നും താരം പറഞ്ഞു. ' കുട്ടിയായിരിക്കുമ്പോള്‍ ജര്‍മന്‍ ടീം സെമി ഫൈനലിലും ഫൈനലുമെല്ലാം ജയിച്ച് ചാംപ്യന്‍മാരായി വരുന്നതാണ് കണ്ടത്. അത് കണ്ട് വളര്‍ന്ന് ടീമിലെത്തുമ്പോള്‍ വരും തലമുറയ്ക്കും അതേ കാഴ്ച നല്‍കണമെന്നാണ് ആഗ്രഹിക്കുക. പക്ഷേ ഇത്തവണയും അതിന് സാധിച്ചില്ല. ക്യാപ്റ്റനായിട്ട് കൂടി ടീമിനെ അത്തരമൊരു വിജയത്തിലേക്ക് നയിക്കാന്‍ കഴിയാത്തതിന്‍റെ എല്ലാ നിരാശയുമെനിക്കുണ്ട്. അതിന്‍റെ എല്ലാ ഉത്തരവാദിത്തവും ഞാനേല്‍ക്കുന്നു. മറ്റാരെയും കുറ്റപ്പെടുത്താനില്ല. എതിരാളിയെ തോല്‍പ്പിക്കാന്‍ ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല'- കിമ്മിച്ച് പറഞ്ഞു. 

തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോകകപ്പിന്‍റെ പ്രീ–ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്താകുന്നത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താകുന്നത് ഇതാദ്യവും. എക്സ്ട്രാ ടൈമില്‍ ജര്‍മനിയുടെ ജൊനാഥാന്‍ താഹ് ഗോള്‍ നേടിയിരുന്നുവെങ്കിലും വാര്‍ (വിഡിയോ അസിസ്റ്റന്‍റ് റഫറി) നിഷേധിച്ചിരുന്നു. ഇതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

ENGLISH SUMMARY:

German captain Joshua Kimmich pulled no punches while slamming his teammates following their shocking sudden-death penalty shootout exit against Paraguay in the World Cup knockout stage. The furious midfielder stated that no one should blame the referee or the nature of penalties, asserting that those who cannot win outright deserve to be eliminated. He emphasized that failing to defeat a side like Paraguay over one hundred and twenty minutes proves the squad was simply not worthy of progressing further in the tournament. Reflecting on his childhood memories of watching dominant German teams lift trophies, a dejected Kimmich expressed deep frustration at failing to provide the next generation with that same legacy. As the team captain, he took full personal accountability for the historic disaster while refusing to shield the underperforming roster behind excuses of bad luck. This humiliating defeat marks the first time in football history that Germany has lost a World Cup penalty shootout, condemning them to their third consecutive early tournament exit.