FOXBOROUGH, MASSACHUSETTS - JUNE 29: Gustavo Gomez #15 of Paraguay celebrates with teammates after Jose Canale #13 scores the winning penalty in a penalty shootout during the FIFA World Cup 2026 Round Of 32 match between Germany and Paraguay at Boston Stadium on June 29, 2026 in Foxborough, Massachusetts.   Megan Briggs/Getty Images/AFP (Photo by Megan Briggs / GETTY IMAGES NORTH AMERICA / Getty Images via AFP)

FOXBOROUGH, MASSACHUSETTS - JUNE 29: Gustavo Gomez #15 of Paraguay celebrates with teammates after Jose Canale #13 scores the winning penalty in a penalty shootout during the FIFA World Cup 2026 Round Of 32 match between Germany and Paraguay at Boston Stadium on June 29, 2026 in Foxborough, Massachusetts. Megan Briggs/Getty Images/AFP (Photo by Megan Briggs / GETTY IMAGES NORTH AMERICA / Getty Images via AFP)

ലോകകപ്പിലെ ആദ്യ വമ്പന്‍ അട്ടിമറിയില്‍ ജര്‍മനി പുറത്ത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ പാരഗ്വായോട് തോറ്റാണ് (4-3) ജര്‍മനി പുറത്തായത്. ഷൂട്ടൗട്ടില്‍ ജര്‍മനിയുടെ ജോനാഥൻ താഹ്, നിക്ക് വോൾട്ടെമാഡെ, കൈ ഹാവേർട്സ് എന്നിവർക്ക് പിഴച്ചപ്പോൾ പാരഗ്വായ് ലക്ഷ്യം കാണുകയായിരുന്നു. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജര്‍മനി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

എക്സ്ട്രാ ടൈമില്‍ ജൊനാഥാന്‍ താഹ് നേടിയ ഗോള്‍ റഫറി അനുവദിക്കാതിരുന്നതും ജര്‍മനിക്ക് തിരിച്ചടിയായി. ലഭിച്ച അവസരങ്ങള്‍ മുതലാക്കാനും ജര്‍മനിക്ക് കഴിഞ്ഞില്ല. പന്തടക്കത്തില്‍ ജര്‍മനി മുന്നില്‍ നിന്നുവെങ്കിലും ജൂലിയോ എന്‍സിസൊയുടെ ഹെഡ്ഡറിലൂടെ പാരഗ്വായ് 42–ാം മിനിറ്റില്‍ ലീഡെടുത്തു. കായ് ഹാവെര്‍ട്സിലൂടെ 54–ാം മിനിറ്റില്‍ ജര്‍മനി സമനില പിടിച്ചു. ഫ്ലോറിയൻ വിർട്സിന്റെ ക്രോസിൽ നിന്നുമായിരുന്നു ഹാവെര്‍ട്സിന്‍റെ ഹെഡ്ഡര്‍. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലാണ് ജര്‍മനി പ്രീ–ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. 

ഹോസെ കനാലെയാണ് അവസാന കിക്ക് വലയിലാക്കി പാരഗ്വായെ അടുത്ത റൗണ്ടിലേക്ക് കടത്തിയത്. ഫ്രാന്‍സ് സ്വീഡന്‍ മല്‍സരത്തിലെ വിജയികളെയാകും പ്രീ–ക്വാര്‍ട്ടറില്‍ പാരഗ്വായ്ക്ക് നേരിടേണ്ടി വരിക. 

ENGLISH SUMMARY:

The FIFA World Cup 2026 witnessed its first massive upset as powerhouse Germany was sensationally knocked out of the tournament by a resilient Paraguay side in the Round of 32. The high-stakes knockout match moved into a dramatic penalty shootout after both teams remained deadlocked at 1-1 following the end of regular and extra time. In an unprecedented turn of events, Germany suffered their first-ever penalty shootout defeat in World Cup history after Jonathan Tah, Nick Woltemade, and Kai Havertz missed their respective spot-kicks. The South American side had initially taken the lead in the forty-second minute through a brilliant header by Julio Enciso before Havertz equalized for the Germans early in the second half. Germany's frustrations amplified further during extra time when a potential match-winning goal by defender Jonathan Tah was controversially disallowed by the referee. Paraguay's José Canale calmly converted the decisive final penalty to secure their quarterfinal spot, condemning Germany to their third consecutive early World Cup exit before the pre-quarterfinal stage.