Image: Instagram,From the video

Image: Instagram, mo.of.everything

TOPICS COVERED

സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് പ്രസംഗം തടസപെടുത്തിയ എംപിയ്ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയ യുവ ജനപ്രതിനിധിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടസ്റ്റാഗില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 

കഴിഞ്ഞ മാര്‍ച്ചിലാണ് ജര്‍മന്‍ പാര്‍ലമെന്റില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ച നടന്നത്. ഇടതുപക്ഷ ഡി ലിങ്കെ പാര്‍ട്ടി എംപിയും വനിതാവക്താവുമായ 29കാരി കാത്തി ഗെബല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. തീവ്രവലതുപക്ഷ പാർട്ടിയായ അൾട്ടർനേറ്റീവ് ഫോർ ജർമ്മനിയുടെ നിലപാടുകളെയും പ്രമേയങ്ങളേയും വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ, എംപി മാർട്ടിൻ റീക്കാർഡ് കാത്തിയുടെ പ്രസംഗം തടസപെടുത്തി ഇടപെട്ടു. തൊട്ടുപിന്നാലെയാണ് കാത്തി, റീക്കാര്‍ഡിന് ചുട്ട മറുപടി നല്‍കിയത്. 

‘സ്ത്രീ അവയവമായ ക്ലിറ്റോറിസിന് 3000 നാഡീ അഗ്രങ്ങളുണ്ടെന്നും അതിലും വൈകാരികതയുള്ള ആളാണല്ലോ താങ്കളെന്നും , ആ നിലവാരത്തിലേക്ക് എത്തുകയെന്നത് വലിയ കാര്യമാണെന്നും’–കാത്തി പറയുന്നു. ഈ മറുപടി പാര്‍ലമെന്റിനേയും റീക്കാര്‍ഡിനേയും ഞെട്ടിച്ചു. ചില എംപിമാര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ റീക്കാര്‍ഡ് ഉള്‍പ്പെടെ ചിലര്‍ പകച്ചിരിക്കുന്നതും വൈറലായ ദൃശ്യങ്ങളില്‍ കാണാം. 

മാസങ്ങള്‍ പഴക്കമുള്ള ഈ വിഡിയോ കാത്തി തന്നെയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. വൈറലായ വിഡിയോക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. പലരും കാത്തിയുെട ആത്മവിശ്വാസത്തെയും ചൂടന്‍മറുപടിയേയും പ്രംശംസിച്ചപ്പോള്‍ ഇത്തരം വാക്കുകള്‍ പാര്‍ലമെന്റില്‍ ആവശ്യമുണ്ടോയെന്നാണ് ചിലരുടെ ചോദ്യം. 

അതേസമയം തന്റെ വാക്കുകളില്‍ ശാസ്ത്രീയമായ ചില തിരുത്തലുകളുണ്ടെന്ന് പറഞ്ഞ് കാത്തി മറ്റൊരു വിഡിയോ കൂടി പങ്കുവച്ചതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി. പാര്‍ലമെന്റില്‍ ക്ലിറ്റോറിസിലെ നാഡീയഗ്രങ്ങളുടെ എണ്ണം പറഞ്ഞതില്‍ തെറ്റുപറ്റിയെന്നും ക്ലിറ്റോറിസിന് പതിനായിരത്തോളം നാഡിയഗ്രങ്ങളുണ്ടെന്നും കാത്തി ഫോളോ അപ് വിഡിയോയില്‍ പറയുന്നു. ശാസ്ത്രീയമായ പിഴവാണ് തിരുത്തിയതെന്നും തന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കാത്തി പറഞ്ഞു. 

German MP's Viral Speech on Women's Rights:

Kathi Gebel's viral speech in the German parliament, defending women's rights, has resurfaced and is gaining traction online. Her witty retort to a male MP who interrupted her, highlighting the complexities of female anatomy and emotional depth, has sparked widespread discussion and mixed reactions.