വിദേശ പഠനത്തിന്‍റെ സാധ്യതകള്‍ തുറന്ന് സേഫ് എക്സ്പോ 2025 കോഴിക്കോട്ടും കൊച്ചിയിലും. കോഴിക്കോട് മേയ് മൂന്നിനും കൊച്ചിയില്‍ മേയ് 4നുമാണ് എക്സ്പോ നടക്കുന്നത്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം ലഭ്യമാക്കുകയാണ് എക്സ്പോയുടെ ലക്ഷ്യം. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സേഫ്. കോഴിക്കോട്ട് പാളയം റോഡിലെ മാനുവേല്‍ സണ്‍സ് മലബാര്‍ ഹോട്ടലിലും കൊച്ചിയില്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലിലുമാണ് എക്സ്പോ നടക്കുന്നത്.