ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് സ്ഥാപനമായ ജിംസിന്റെ പത്താം വാർഷിക ആഘോഷം കൊച്ചിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ജിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് സി.ഇ.ഒ എസ്.എസ്.ശ്രീജിത്ത് നിർവഹിച്ചു. വിദ്യാർഥികൾക്കായി വിദഗ്ധർ നയിക്കുന്ന സെമിനാറുകളും സംവാദങ്ങളും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നത്.