ക്രിസ്മസിനോട് അനുബന്ധിച്ച് മൈജി നടത്തിയ എക്സ് മാസ് സെയില്‍ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനത്തുക കൈമാറി. കോഴിക്കോട് പൊറ്റമ്മല്‍ മൈജി ഷോറൂമില്‍ വച്ച് നടന്ന പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസും മൈജി ഇന്ത്യ ചെയര്‍മാന്‍ എ.കെ ഷാജി എന്നിവര്‍ മുഖ്യാതിഥിയായി. ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കാണ് സമ്മാനിച്ചത്. ആഴ്ചകള്‍ത്തോറും നടത്തിയ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് സ്വര്‍ണനാണയം, വാഷിംങ് മെഷീന്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കിയിരുന്നു.