കോഴിക്കോട് ഓമശേരിയില്‍ കലാശക്കൊട്ടിനിടെ കത്തികാണിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസ്. സിപിഎം പ്രവര്‍ത്തകന്‍ അബ്ദുല്‍ സലാമിനെതിരെയാണ് കേസ്. യു.ഡി.എഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, അപകടാവസ്ഥ സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.