കോഴിക്കോട്ടെ ഫ്രഷ് കട്ട് സമരനായകന്‍ ബാബു കുടുക്കിലിന് ജയം. ഒളിവിലിരുന്ന് മല്‍സരിച്ചാണ് ബാബുവിന്‍റെ ജയം. താമരശേരി പഞ്ചായത്തിലെ 11-ാം വാർഡില്‍ UDF സ്ഥാനാർഥിയായാണ് ബാബു മല്‍സരിച്ചത്. 

കോഴിക്കോട് താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ ഗൂഢാലോചന കുറ്റം ചുമത്തിയ സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.

പ്രദേശവാസികളുടെ മുന്നോട്ടുള്ള ജീവിതം ആശങ്കയിലാഴ്ത്തിയ പ്രശ്നമായിരുന്നു ഫ്രഷ്കട്ട്. അധികാരികളും പൊലീസും പ്രദേശവാസികള്‍ക്കൊപ്പം നില്‍ക്കാതായതോടെയാണ് മല്‍സരത്തിന് സമരനായകന്‍ നേരിട്ടിറങ്ങിയത്.

ENGLISH SUMMARY:

Kudukkil Babu has secured victory in the Kozhikode Fresh Cut protest election. Despite being in hiding, he contested and won, highlighting local concerns over the Fresh Cut issue.