സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ആറുമരണം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് വാഹനാപകടങ്ങളുണ്ടായത്. തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. രാത്രി ഒന്നരയോടെയായിരുന്നു അപകടം. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍ ഇതരസംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, ഫറോക് സ്വദേശി വിമല്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.