TOPICS COVERED

 കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ടവറിൽ, 100 രോഗികളെ കിടത്തി ചികില്സിക്കാന്‍ സൗകര്യമുണ്ട്. കാർഡിയാക് ഇൻസ്റ്റിറ്റ്യൂട്ട്, പ്ലാസ്റ്റിക് ആൻഡ് ഏസ്തെറ്റിക് സർജറി, ഡെർമറ്റോളജി വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ആസ്റ്റർ മെഡിസിറ്റിയുടെ പത്താം വാർഷികത്തില്‍  ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാന്‍ 'ടേക്ക് ചാർജ് ' എന്ന പേരിൽ പുതിയ ക്യാംപയിന്  തുടക്കമായി. ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഡയറക്ടർ അനൂപ് മൂപ്പൻ, നസീറ മൂപ്പൻ, ഹൈബീ ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, റോജി എം ജോൺ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. 

ENGLISH SUMMARY:

Aster Medcity, Kochi, has opened a new multi-storey building spanning 100,000 sq. ft. with 100 inpatient beds. The facility houses cardiology, plastic surgery, and dermatology departments. Minister P. Rajeev inaugurated the building.