യുഎഇയിലെ പ്രമുഖ പണിമിടപാട് സ്ഥാപനങ്ങളിൽ ഒന്നായ ഇൻഡക്സ് എക്സ്ചേഞ്ചിന്റെ റമസാൻ ക്യാംപെയിനിന്റെ നാലാം പതിപ്പിന് തുടക്കമായി. ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഇക്കുറിയും ഷാൻ ഇ റമദാൻ ക്യാംപെയിനിൽ ഒരുക്കിയിരിക്കുന്നത്. നാട്ടിലൊരു വീട്, കാൽ കിലോ സ്വർണം, അര ലക്ഷം ദിർഹം, നാല് എസ് യു വി കാറുകൾ എന്നിവയാണ് സമ്മാനമായി നൽക്കുന്നത്. ഇൻഡക്സ് എക്സ്‌ചേഞ്ച് മുഖേന പണം അയക്കുന്നവർക്ക് പ്രതിവാര നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കാം. മാർച്ച് 29 വരെ ക്യാംപെയിൻ തുടരും.