Bikaner, Dec 31 (ANI): Stock market brokers monitor markets as they close with over 10% gains compared to last year, in Bikaner on Wednesday. (ANI Photo)

Image Credit:ANI (file photo)

ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ ധാരണയായതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 2300 പോയിന്‍റും നിഫ്റ്റി 700 പോയിന്‍റും ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. ശുഭപ്രതീക്ഷയാണ് വിപണിയിലെന്നും അനിശ്ചിതത്വം ഒഴിയുന്നതും യുഎസ് ഇറക്കുമതിത്തീരുവ കുത്തനെ കുറച്ചതും കരുത്താകുമെന്നുമാണ് വിലയിരുത്തല്‍. രാവിലെ 9.30 ന് സെന്‍സെക്സ് 83,966.99 പോയിന്‍റിലും നിഫ്റ്റി 50 702 പോയിന്‍റ് ഉയര്‍ന്ന് 25790.40ലുമാണ് വ്യാപാരം നടത്തിയത്. Also Read:രാവിലെ ഇടിഞ്ഞ് സ്വര്‍ണ വില; ഉറ്റുനോക്കി വിപണി

മാസങ്ങള്‍ നീണ്ട അനിശ്ചതത്വത്തിനൊടുവില്‍ 50 ല്‍ നിന്ന് 18 ശതമാനമായാണ് ഇറക്കുമതിത്തീരുവ കുറയുന്നത്. തീരുമാനം ട്രംപ് പ്രഖ്യാപിക്കുകയും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അനുകൂല സൂചന നല്‍കിയതിനും പിന്നാലെ വിപണിയും ഉണര്‍ന്നു. രാജ്യത്തെ സമ്പദ് ഘടനയിലും ഓഹരിവിപണിയിലും കരാര്‍ ഗെയിം ചെയ്ഞ്ചറാകുമെന്നാണ് വിദ്ഗധരും വിലയിരുത്തുന്നത്. യുഎസിലേക്കുള്ള കയറ്റുമതി മെച്ചപ്പെടുന്നതോടെ അടുത്ത സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചാനിരക്ക് ഇന്ത്യയ്ക്ക് കൈവരിക്കാന്‍ കഴിയുമെന്നും കരാര്‍ രൂപയ്ക്കും കരുത്താകുമെന്നുമാണ് കണക്കുകൂട്ടല്‍. കരാറില്‍ വ്യക്തത വന്നതോടെ വിദേശ നിക്ഷേപം വര്‍ധിക്കുമെന്നും വരുമാനത്തിലും ഇത് പ്രകടമാകുമെന്നുമാണ് പ്രതീക്ഷ. 

കേന്ദ്രബജറ്റ് ഏല്‍പ്പിച്ച തകര്‍ച്ചയില്‍ നിന്ന് മണിക്കൂറുകള്‍ കൊണ്ടാണ് വിപണി തിരിച്ചുവന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ മികച്ച കുതിപ്പിലേക്കാണ് നിഫ്റ്റി നീങ്ങുന്നത്. ബജറ്റിെല നികുതി നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ 10 ലക്ഷം കോടിയുടെ നിക്ഷേപമാണ് വിപണിയില്‍ നിന്ന് നഷ്ടമായത്. വ്യാപാരക്കരാറിനെ കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും ഇറക്കുമതിത്തീരുവ കുറച്ചതില്‍ 140 കോടി ഇന്ത്യന്‍ ജനതയുടെ നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ അറിയിച്ചു.

റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുകയാണെന്നും പകരം അമേരിക്ക നിര്‍ദേശിച്ച വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നുമായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം. അതിനാല്‍ ഇന്ത്യയ്ക്കുള്ള ഇറക്കുമതിത്തീരുവ താന്‍ 18 ശതമാനമാക്കി കുറയ്ക്കുകയാണെന്നും ട്രംപ് പറഞ്ഞു. ട്രംപും മോദിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

The Indian stock market witnessed a historic rally on February 3, 2026, with the BSE Sensex soaring over 2,300 points and the Nifty 50 jumping more than 700 points in early trade. This massive surge was triggered by the landmark India-US trade agreement, which slashed import tariffs on Indian goods from 50% to 18%. Investors cheered the resolution of trade uncertainties and the strategic pivot from Russian oil to US and Venezuelan energy sources. Within the first hour, listed companies added nearly ₹20 lakh crore to their total market capitalization, marking a strong recovery from the recent Budget-induced slump. The IT, auto, and textile sectors led the rally, benefiting from improved export prospects to the United States. Foreign institutional investors, who were net sellers in January, showed signs of returning as the trade deal improved the outlook for the Indian rupee. Experts predict that this agreement could boost India's GDP growth to 7.5% in the next fiscal year. Stay tuned for real-time stock market updates and expert analysis on the long-term impact of the Indo-US trade pact. Follow for the latest on sector-wise performance and global market cues.