സ്വര്‍ണം, വെള്ളി വിലയില്‍ സമീപകാലത്തുണ്ടായ വലിയ വര്‍ധന ശക്തമായ സാമ്പത്തിക സമ്മര്‍ദത്തിന്‍റെ സൂചനയാണെന്ന് ധനകാര്യവിദഗ്ധന്‍ പീറ്റര്‍ ഷിഫ്. എക്സില്‍ പങ്കുവച്ച വിവിധ കുറിപ്പുകളിലാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. യു.എസ് സാമ്പത്തിക രംഗം മോശം അവസ്ഥയിലാണെന്നും പണപ്പെരുപ്പം, അമിതമായ കടബാധ്യത, സാമ്പത്തിക കെടുകാര്യസ്ഥത എന്നിവയുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് സ്വര്‍ണ വിലയുടെ കുതിപ്പിന് കാരണമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
'സ്വര്‍ണം, വെള്ളി എന്നിവ റെക്കോര്‍ഡ് ഉയരങ്ങള്‍ തൊട്ടു. ഈ മുന്നേറ്റം അവധി വ്യാപാരം, കമ്മോഡിറ്റിയുടെ ഡിമാന്‍ഡ് എന്നിവയേക്കാള്‍ കൂടുതലാണ്. പലര്‍ക്കും ഇതിനെ പറ്റി ധാരണയില്ല. സാമൂഹക സാമ്പത്തികശാസ്ത്രം അറിയുന്നവരെല്ലാം സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നു'' അദ്ദേഹം എഴുതി.
യു.എസ് സാമ്പത്തിക രംഗം ലോകത്തെ ഏറ്റവും ശക്തമായതാണെന്ന് ട്രംപ് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ ഓഹരി വിപണി നല്‍കുന്ന സൂചന ഏറ്റവും മോശമാണെന്നതാണ്. സ്വര്‍ണം 5020 ഡോളര്‍ കടന്നു. സില്‍വര്‍ 104.65 ഡോളറിലെത്തി. യു.എസ് ഡോളര്‍ മറ്റു കറന്‍സികള്‍ക്കെതിരെ തകരുകയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത കറന്‍സിയായ കണക്കാക്കുന്ന സ്വിസ് ഫ്രാങ്കിനെതിരായ ഡോളര്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയത്. ഇതിനെ യു.എസിലുള്ള ആത്മവിശ്വാസം കുറയുന്നതായാണ് അദ്ദേഹം കണക്കാക്കുന്നത്.
ഡോളര്‍ ഇടിയുന്നതും സ്വര്‍ണം, വെള്ളി വിലകള്‍ ഉയരുന്നതും ബോണ്ട് വില ഇടിയുന്നതും പണപ്പെരുപ്പം, അമിതമായ കടബാധ്യത, സാമ്പത്തിക കെടുകാര്യസ്ഥത എന്നിവയുമായി ബന്ധപ്പെട്ട ഒരു വലിയ പ്രതിസന്ധിയിലേക്കാണെന്ന് അദ്ദേഹത്തിന്റെ നിലപാട്.
സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുകയാണ്. തിങ്കളാഴ്ച 5,100 ഡോളര്‍ നിലവാപം ഭേദിച്ച സ്വര്‍ണ വില നിലവില്‍ 5,090 ഡോളറിന് അരികിലായാണ് വ്യാപാരം നടക്കുന്നത്. യു.എസിലെ പലിശ നയങ്ങളും ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷനിക്ഷേപം എന്ന ഡിമാന്‍ഡ് ഉയര്‍ന്നതും വില കൂടാന്‍ കാരണമായി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 5,110 ഡോളറാണ് ഉയര്‍ന്ന വില. കഴിഞ്ഞാഴ്ച 100 ഡോളര്‍ മറികടന്ന വെള്ളി 110 ഡോളറും കടന്ന് കുതിച്ചിരുന്നു.