**EDS: FILE PHOTO** New Delhi: In this Tuesday, Oct. 29, 2024 file image, Gold ornaments on display at a jewellery showroom, in New Delhi. Gold prices inched closer to the psychological mark of Rs 1 lakh per 10 grams as the bullion rates surged Rs 1,650 in the national capital on Monday, April 21, 2025, on weak dollar and uncertainties over US-China trade war driving demand. (PTI Photo/Arun Sharma) (PTI04_21_2025_000240B)
ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കുതിച്ചുകയറി സ്വര്‍ണം. സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കൂടി 74560 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 9,320 രൂപയാകുകയും ചെയ്തു. ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഗ്രാമിന് 9,295 രൂപയും പവന് 74,360 രൂപയുമായിരുന്നു ഇന്നലെ വിനിമയ നിരക്ക്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 115 രൂപയാണ് വെള്ളിവില.
ഈ മാസം ഇതുവരെ പവന് 3,200 രൂപയും ഗ്രാമിന് 400 രൂപയുമാണ് കൂടിയത്. ജൂണ്‍ ഒന്നിനായിരുന്നു ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 71360 രൂപയായിരുന്നു പവന് അന്ന് വില. പിന്നാലെ തുടര്‍ച്ചയായി വര്‍ധിച്ച സ്വര്‍ണവില ജൂണ്‍ ഏഴോടെ കുറയാന്‍ ആരംഭിച്ചു. ജൂണ്‍ ആറിന് 73040 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ജൂണ്‍ 7 ന് ഇടിഞ്ഞ് 71840 ലെത്തി. പിന്നീട് ജൂണ്‍ 11 ഓടുകൂടി വില ഉയരാന്‍ തുടങ്ങുകയായിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കിലാണ് നിലവില്‍ സ്വര്‍ണവില. എക്കാലത്തെയും ഉയരമാണിത്. 75,000 രൂപയന്ന നാഴികക്കല്ലിലേക്കെത്താന്‍ പവനു മുന്നിൽ ഇനി 440 രൂപയുടേയും 10,000 രൂപയിലേക്കെത്താന്‍ 680 രൂപയുടെ ദൂരവും മാത്രമേയുള്ളൂ.
ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുകയും ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ സ്വർണവില ഇനിയും കുതിക്കാം. എങ്കിലും സംഘര്‍ഷം ലഘൂകരിക്കപ്പെടുകയും പലിശനിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ യുഎസ് ഫെഡറൽ റിസർവ് വൈകിക്കുകയും ചെയ്താല്‍ സ്വര്‍ണവില കുറയുകയും ചെയ്യാം. എന്നിരുന്നാലും വിവാഹം ഉൾപ്പെടെയുള്ള വിശേഷ അവസരങ്ങള്‍ക്ക് സ്വർണാഭരണം വാങ്ങാനിരിക്കുന്നവരെയാണ് ഈ വിലക്കുതിപ്പ് കൂടുതൽ നിരാശരാക്കുന്നത്.