FILE - In this March 22, 2012, file photo, a pumpjack is silhouetted against the setting sun in Oklahoma City. The average U.S. price of regular-grade gasoline has plummeted 22 cents a gallon over the past three weeks, to $2.51. Industry analyst Trilby Lundberg of the Lundberg Survey said Sunday, Dec. 9, 2018, that falling crude oil costs are the main reason for the decrease at the pump. (AP Photo/Sue Ogrocki, File)
മധ്യപൂര്‍വദേശത്തെ ഏത് സംഘര്‍ഷവും എണ്ണ വിലയില്‍ ചലനങ്ങളുണ്ടാക്കാറുണ്ട്. ഇസ്രയേലും ഇറാനും നേര്‍ക്കുനേര്‍ വന്നതോടെ ക്രൂഡ് ഓയില്‍ വില വമ്പന്‍ മുന്നേറ്റം നടത്തി. ഇതെല്ലാം ഇന്ത്യയെ പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ കാര്യമായി ബാധിക്കും. പണപ്പെരുപ്പം തൊട്ട് ധന കമ്മി വരെ ബാധിക്കുന്ന പ്രതിസന്ധിയാണ് എണ്ണ വില ഇന്ത്യയ്ക്കുണ്ടാക്കുന്നത്.
എന്നാല്‍ എല്ലാം മാറാന്‍ പോകുന്നു. എണ്ണയ്ക്ക് മറ്റു രാജ്യങ്ങളോട് കൈനീട്ടുന്നതിന് പകരം സ്വയം പര്യാപ്തതയിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും എന്ന സൂചന നല്‍കുകയാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ആന്‍ഡമാന്‍ ദ്വീപിന് സമീപം കടലില്‍ വമ്പന്‍ എണ്ണപ്പാടം സ്വന്തമാക്കാന്‍ രാജ്യം ഒരുങ്ങുകയാണെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . 1,84,440 കോടി ലിറ്റര്‍ ക്രൂഡ് ഓയില്‍ ശേഷിയുള്ള എണ്ണപ്പാടത്തിന്‍റെ പര്യവേഷണത്തിലാണ് രാജ്യമെന്നാണ് ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. ഗയാനയില്‍ കണ്ടെത്തിയ എണ്ണപ്പാടത്തേക്കാള്‍ വലുതാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
ഹെസ് കോര്‍പ്പറേഷനും ചൈനയുടെ സിഎന്‍ഒഒസിയും ചേര്‍ന്ന് നടത്തിയ പര്യവേഷണത്തില്‍ 11.6 ബില്യണ്‍ ബാരല്‍ എണ്ണശേഖരമാണ് ഗയാനയില്‍ കണ്ടെത്തിയത്. ഇതോടെ രാജ്യാന്തര എണ്ണ വിപണിയിലും സാമ്പത്തിക രംഗത്തും രാജ്യം വലിയ കുതിച്ചു ചാട്ടം നടത്തി. ലോകത്ത് എണ്ണ റിസര്‍വില്‍ ഇന്ന് 17-ാം സ്ഥാനത്താണ് ഗയാന. ഇതുപോലെ ആന്തമാനിലെ പുതിയ എണ്ണപ്പാടം ഇന്ത്യയുടെ ഊര്‍ജ മേഖലയെ മാറ്റിമറിക്കുമെന്നാണ് മന്ത്രിയുടെ അവകാശവാദം.
ആന്‍ഡമാനിലെ പര്യവേഷണം വിജയത്തിലെത്തിയാല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി കാര്യമായി കുറയ്ക്കാന‍് സാധിക്കും. ഇത് ഇന്ത്യയുടെ സാമ്പത്തിക ശേഷി ഉയര്‍ത്തും. നിലവില്‍ ഇന്ത്യ ഉപയോഗത്തിന്‍റെ ഭൂരിഭാഗം എണ്ണവും ഇറക്കുമതി ചെയ്യുകയാണ്. 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഇറക്കമുതി രാജ്യമാണ്. സ്വന്തം ക്രൂഡ് ഉപയോഗിക്കാനായാല്‍ ഇറക്കുമതി ചെലവ് കുറയ്ക്കാനും രാജ്യത്തെ എണ്ണ വില കുറയ്ക്കാനും സഹായകമാകും. എണ്ണ പര്യവേഷണം ലക്ഷ്യം കണ്ടാല്‍ നിലവിലെ 3.7 ട്രില്യണ്‍ ഡോളര്‍ സമ്പുദ് വ്യവസ്ഥ 20 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് മന്ത്രി പറഞ്ഞത്. അഥവാ 1726.8 ലക്ഷം കോടി രൂപ.
ഇന്ത്യയിൽ നിലവിൽ അസം, ഗുജറാത്ത്, രാജസ്ഥാൻ, മുംബൈ ഹൈ, കൃഷ്ണ-ഗോദാവരി ബേസിൻ തുടങ്ങിയ പ്രദേശങ്ങളിലാണ് അസംസ്കൃത എണ്ണ ഉൽപാദനം കേന്ദ്രീകരിച്ചിരിക്കുന്നത്. വിശാഖപട്ടണം, മംഗളൂരു, പാദൂർ എന്നിവിടങ്ങളിലും തന്ത്രപരമായ പെട്രോളിയം ശേഖരം നിലനിർത്തിയിട്ടുണ്ട്. എണ്ണ പര്യവേഷണത്തിന് വലിയ ചെലവ് വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 44 എണ്ണ കിണറുകളാണ് ഗയാന കുഴിച്ചത്. ഓരോന്നിനും 100 മില്യണ്‍ ഡോളരാണ് ചെലവ്. 41–ാമത്തെതില്‍ നിന്നാണ് അവര്‍ക്ക് എണ്ണ ശേഖരം കണ്ടെത്താനായത്. രാജ്യത്ത് ഒഎന്‍ജിസി നിരവധി എണ്ണ കിണറുകള്‍ കുഴിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 541 പര്യവേഷണമാണ് നടത്തിയത്. ഇതിനായി 37000 കോടി രൂപ ചെലവാക്കിയതായും മന്ത്രി വ്യക്തമാക്കി.