FILE PHOTO: An aerial view of the Iranian shores and the island of Qeshm in the strait of Hormuz, December 10, 2023. REUTERS/Stringer/File Photo

File Photo: Reuters

അമേരിക്കന്‍–ഇസ്രയേല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍. ഇതുവഴിയുള്ള എല്ലാ കപ്പലുകളുടെയും സഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. ഹോര്‍മുസില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നും യുഎസ്, ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും ഗ്രീസ് ഷിപ്പിങ് മന്ത്രാലയം തങ്ങളുടെ കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇറാന്‍റെ സൈനികാഭ്യാസം നടത്തുന്നതിനായി ഈ മാസമാദ്യം ഹോര്‍മുസ് മണിക്കൂറുകള്‍ അടച്ചിട്ടിരുന്നു. 

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍ചാലാണ് ഹോര്‍മുസ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് പേര്‍ഷ്യന്‍– ഒമാന്‍ കടലിടുക്കുകളെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ചാലാണ്. ഒരു ഭാഗത്ത് ഇറാനും മറുഭാഗത്ത് ഒമാനും.  

ഇറാഖ്, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയിലുമായി എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് വഴിയാണ് സഞ്ചരിക്കുന്നത്. അതായത് ലോകത്തിലെ 20 ശതമാനം എണ്ണയും പെട്രോളിയം ഉല്‍പന്നങ്ങളും 30 ശതമാനത്തിലേറെ പ്രകൃതി വാതകങ്ങളും ഇതിലൂടെയാണ് കടന്ന് പോകുന്നത്.  ഇതില്‍ 82 ശതമാനം എണ്ണയും കടലിടുക്ക് കടന്ന് ഏഷ്യയിലേക്ക് എത്തും. ശേഷിക്കുന്നവ യൂറോപ്പിലേക്കും. ചൈനയുടെ എല്‍എന്‍ജി ഇറക്കുമതിയുടെ 24 ശതമാനത്തോളവും ഹോര്‍മുസിലൂടെയാണ് പോകുന്നത്. അതെല്ലാം കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാത കൂടിയാണിവിടം. പ്രതിദിനം 200 –300 കപ്പലുകള്‍ ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്കുകള്‍. തിരക്കേറിയ സമയങ്ങള്‍ ഓരോ ആറുമിനിറ്റിലും കപ്പലുകള്‍ കടന്നുപോകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഹോര്‍മുസ് അടഞ്ഞതോടെ ആഗോള വിപണിയിലെ എണ്ണവ്യാപാരം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ഇതോടെ വില കുതിച്ചുയരും.ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ തന്നെ ബാരലിന് 13 ശതമാനം വര്‍ധനവാണ് ബ്രെന്‍റ് ക്രൂഡ് വിലയില്‍ ഉണ്ടായത്. നിലവില്‍ 78.5 ഡോളറാണ് ബാരലിന് വില. ഹോര്‍മുസ് അടച്ചതിനാല്‍ ഇത് ബാരലിന് 250 ഡോളറായി ഉയരുമെന്നാണ് പ്രവചനം.

എണ്ണയ്​ക്കെന്ത് ചെയ്യും? പകരം വഴിയുണ്ടോ?

ഹോര്‍മുസിലൂടെയല്ലാതെ എണ്ണ കൊണ്ടുപോകാന്‍ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും മാര്‍ഗങ്ങളുണ്ട്. പൈപ്പ്​ലൈനുകളിലൂടെയാണ് ഇരു രാജ്യങ്ങളും എണ്ണ കൊണ്ടുപോകുക. പക്ഷേ ഇതിന്‍റെ ശേഷി പരിമിതമാണ്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള എണ്ണ സൗദിയുടെ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്​ലൈന്‍ വഴിയും യുഎഇയുടെ ഹബ്ഷന്‍–ഫുജൈറ പൈപ്പ്​ലൈന്‍ വഴിയും ആഗോള മാര്‍ക്കറ്റിലേക്ക് എത്തിക്കാന്‍ കഴിയും. 

ENGLISH SUMMARY:

In a major escalation of the current Middle East conflict, Iran has officially closed the Strait of Hormuz, blocking all maritime traffic through the world's most vital oil transit point. This move has triggered immediate warnings from international shipping ministries, as the channel accounts for 20% of global oil and 30% of liquefied natural gas exports. Experts predict that crude oil prices, which have already surged by 13%, could skyrocket to $250 per barrel due to the total blockade of this strategic waterway. While Saudi Arabia and the UAE can redirect some supplies through inland pipelines, their capacity is insufficient to offset the loss of the primary shipping route to Asia and Europe. The international community now faces a severe economic threat as hundreds of daily vessel transits are halted indefinitely.