AI Generated Image

AI Generated Image

ഇന്ത്യയെ സംബന്ധിച്ച് നല്ല വാർത്തകൾ വന്ന ദിവസങ്ങളാണ് ജൂൺ ആദ്യവാരം. പണപ്പെരുപ്പം കുറയുന്നതും ഉപഭോഗം വർധിക്കുന്നതിന്‍റെയും സൂചനകൾ. ആർബിഐ വായ്പ ചെലവും കുറച്ചു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മികവ് കാട്ടി തുടങ്ങുമ്പോഴാണ് കരിനിഴലായി മധ്യപൂർവ ദേശത്ത് സംഘർഷം ആരംഭിക്കുന്നത്. 

നല്ല വിളവെടുപ്പും സാധാരണ മൺസൂൺ പ്രതീക്ഷയും ഗ്രാമീണ മേഖലയിലെ ഡിമാന്‍റ് വളർത്തി. നഗരങ്ങളിലെ ഉപഭോഗവും മെച്ചപ്പെട്ടുവരികയാണെന്ന് ജിഎസ്ടി കണക്ക് കാണിക്കുന്നു. ചില്ലറ വിൽപ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വെറും 2.82%. ഈ സാഹചര്യത്തിൽ ഇസ്രയേൽ- ഇറാൻ സംഘർഷം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. 

സംഘർഷം തുടരുന്നതും യുദ്ധത്തിലേക്ക് മാറിയാലും എണ്ണ വില കൂടും. ഇസ്രയേലിന്‍റെ ആദ്യ ആക്രമണം വന്ന ജൂൺ 13 ന് ബാരലിന് ആറു ശതമാനമാണ് ബ്രെൻഡ് ക്രൂഡ് വില വർധിച്ചത്. ബാരലിന് 64-65 ഡോളറിലുണ്ടായിരുന്ന ക്രൂഡ് ഓയിൽ വില 75 ഡോളറിലേക്കാണ് കുതിച്ചു. ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണ വില ഉയരുന്നത് മുകളിൽ പറഞ്ഞ എല്ലാ അനുകൂല സാഹചര്യങ്ങളെയും ഇല്ലാതാക്കും. 

israel-iran-crude-oil

ക്രൂഡ് ഓയിൽ വില എങ്ങോട്ട് 

സംഘർഷം നടക്കുന്ന രാജ്യങ്ങളേക്കാൾ മേഖലയുടെ പ്രാധാന്യത്തിലാണ് ക്രൂഡ് ഓയിൽ വില കുതിച്ചത്. ബാരലിന് 79 ഡോളറിന് മുകളിൽ കുതിച്ച ക്രൂഡ് ഓയിൽ വില അമേരിക്കയുടെ നിലപാടിന് പിന്നാലെ അയഞ്ഞിട്ടുണ്ട്. സംഘർഷം പെട്ടെന്നവസാനിക്കുകയാണെങ്കിൽ 65-70 ഡോളർ നിലവാരത്തിലേക്ക് ക്രൂഡ് ഓയിൽ വില താഴും എന്നാണ് വിദഗ്ധരുടെ പ്രവചനം.

സംഘർഷം അവസാനിക്കാന്‍ ആഴ്ചകളെടുത്താല്‍  80 ഡോളറിനെ ചുറ്റിപറ്റിയാകും വില. ഗൾഫ് മേഖലയിലെ എണ്ണകേന്ദ്രങ്ങളും ഹോർമുസ് കടലിടുക്കും അടച്ചാല്‍   ക്രൂഡ് ഓയിൽ വില 100 ഡോളർ കടക്കും എന്നാണ് പ്രവചനം. 

ഹോർമുസ് കടലിടുക്ക്

ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. രാജ്യാന്തര എനർജി ഏജൻസി പ്രകാരം ലോകത്തെ 25 ശതമാനം എണ്ണ വിതരണം ഇതുവഴിയാണ്. ഹോർമുസിൽ തടസം നേരിടുന്നത് ചെറിയ കാലത്തേക്കാണെങ്കിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നാണ് ഏജൻസിയുടെ നിരീക്ഷണം. 

ഇറാൻ കടലിൽ നിന്നും ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയാണ് ഹോർമുസ് കടലിടുക്ക്. തന്ത്രപ്രധാനമായ ജലപാതയിലൂടെ പ്രതിമാസം 3,000-ത്തിലധികം വാണിജ്യ കപ്പലുകൾ കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. ഇതുവഴിയുള്ള 82 ശതമാനം കയറ്റുമതിയും ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. 

ഇന്ത്യയും ഹോർമുസും

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം ഇറാനിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. അതേസമയം, ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങില്‍ നിന്നും ഇറക്കുമതിയുണ്ട്. മൊത്തം ഇറക്കുമതിയുടെ 40% ത്തിലധികം ഈ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിയുടെ 60 ശതമാനവും ഇതുവഴിയാണ്. ഹോര്‍മൂസ് അടച്ചാല്‍  വില വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലേക്കുള്ള വിതരണത്തെയും ബാധിക്കും. 

ഇന്ത്യയിൽ എണ്ണ മുടങ്ങുമോ? 

എണ്ണയുടെ കാര്യത്തിൽ ഇന്ത്യയിൽ വലിയ സ്‌റ്റോക്കുണ്ട്. ഇന്ത്യയുടെ ഓയിൽ റിസർവ് 74 ദിവസത്തേക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ശേഖരത്തിൽ 40-42 ദിവസത്തേക്കുള്ള എണ്ണയുണ്ട്. ഇന്ത്യൻ സ്ട്രോറ്റജിക് പെട്രോളിയം റിസർവ് ഒൻപത് ദിവസത്തേക്കുമുണ്ട്. ബാക്കി ബിപിസിഎലും എച്ച്പിസിഎലുമാണ് കൈകാര്യം ചെയ്യുന്നത്. 

iran-attack

A view of burnt cars and a damaged building at an impact site following Iran's missile strike on Israel, in Be'er Sheva, Israel, June 20, 2025. REUTERS/Amir Cohen TPX IMAGES OF THE DAY

ഇറാൻ ഇടയുമോ?

എണ്ണ വിതരണത്തിന്‍റെ സുപ്രധാന പാതയിൽ ഇടുങ്ങിയ സ്ഥലത്ത് 33 കിലോമീറ്റർ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്കാണ് ഇറാന്‍റെ തുറുപ്പ് ചീട്ട്. ഇരു രാജ്യങ്ങളും സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇറാൻ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് പരിഗണിക്കുന്നു എന്ന വാർത്തയുണ്ടായിരുന്നു. ഇസ്‍ലാമിക് റവല്യൂഷൻ ഗാർഡ് കോർപ് സീനിയർ കമാൻഡറും പാർലമെന്‍റ് അംഗവുമായ സർദർ ഇസ്മയിൽ കൌസറി ഇക്കാര്യം പരിഗണനയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിത് ഭീഷണി മാത്രമായി തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ അനുമാനം. 

ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണവാങ്ങുന്നത് ചൈനയാണ്.  ഹോർമുസ് കടലിടുക്ക് അടച്ചാൽ  ഇറാന്‍ ചൈന എണ്ണനീക്കം തടസപ്പെടും . ഇത് ഇറാനെയും സാമപത്തികമായി ബാധിക്കും. ഇതിനൊപ്പം അറബ് രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദവും ഇറാന് മേലുണ്ടാകും.  അതിനാല്‍ ഇത്തരമൊരു നീക്കത്തിന്  ഇറാൻ മുതിരില്ലെന്നാണ് സൂചന. നേരത്തെയും ഹോർമൂസ് കടലിടുക്ക് അടയക്കുമെന്ന് ഇറാന്‍  ഭീഷണിപ്പെടുത്തിയെങ്കിലും നടന്നിരുന്നില്ല. 

A destroyed building is pictured at a site in Tel Aviv hit by a missile fired from Iran on June 14, 2025. Israel's military said that its fighter jets were set to resume striking targets in Tehran, after announcing it had hit air defences in the Iranian capital area overnight, as Israel and Iran trade fire with such intensity for the first time following decades of enmity and conflict by proxy, with fears of a prolonged conflict engulfing the region. (Photo by JOHN WESSELS / AFP)

A destroyed building is pictured at a site in Tel Aviv hit by a missile fired from Iran on June 14, 2025. Israel's military said that its fighter jets were set to resume striking targets in Tehran, after announcing it had hit air defences in the Iranian capital area overnight, as Israel and Iran trade fire with such intensity for the first time following decades of enmity and conflict by proxy, with fears of a prolonged conflict engulfing the region. (Photo by JOHN WESSELS / AFP)

ഇന്ത്യയിൽ വില കൂടില്ല!

ക്രൂഡ് ഓയിൽ വിലയിലും പെട്രോൾ, ഡീസൽ വിലയിലുമുള്ള സമീപകാലത്തെ മാറ്റം കാണിക്കുന്നത്, ക്രൂഡിന്‍റെ വില ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ്. കഴിഞ്ഞ വർഷം പെട്രോളിന് 71 പൈസയും ഡീസലിന് 2.12 രൂപയും കുറഞ്ഞെന്നാണ് സർക്കാർ കണക്ക്. ഈ സമയത്ത് 13 ശതമാനം ഇടിവാണ് ക്രൂഡ് ഓയിൽ വിലയിലുണ്ടായത്. 

അങ്ങനെയെങ്കിൽ എണ്ണ വില വലിയ മുന്നേറ്റം നടത്തിയില്ലെങ്കിൽ ഇന്ധന വിലയിൽ ഗണ്യമായ വർധനവ് ഉണ്ടാകാൻ സാധ്യതയില്ല. ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയത്ത് എണ്ണ കമ്പനികൾ ‍വില കുറച്ചിരുന്നില്ല. അതിനാൽ ക്രൂഡ് വില കൂടുന്ന സമയത്തും വില കൂട്ടില്ലെന്നാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഗൌര സെനുഗുപ്ത പറയുന്നത്. ഏപ്രിലിൽ, ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് വില കുറയ്ക്കുന്നതിനുപകരം ചില്ലറ വിൽപ്പന വില മാറ്റതെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 2 രൂപ വീതം വർധിപ്പിക്കുയാണ് കേന്ദ്ര സർക്കാർ ചെയ്തത്. 

Members of the Israeli police check the apparent remains of a ballistic missile lying on the ground before being evacuated from the location where they were found, following missile attacks by Iran on Israel, in northern Israel, June 18, 2025. REUTERS/Gil Eliyahu ISRAEL OUT. NO COMMERCIAL OR EDITORIAL SALES IN ISRAEL.

Members of the Israeli police check the apparent remains of a ballistic missile lying on the ground before being evacuated from the location where they were found, following missile attacks by Iran on Israel, in northern Israel, June 18, 2025. REUTERS/Gil Eliyahu ISRAEL OUT. NO COMMERCIAL OR EDITORIAL SALES IN ISRAEL.

ക്രൂഡ് ഓയിൽ വിലകൾ പൊതുവെ സുഖകരമായ പരിധിയിലാണെന്നും വില വർദ്ധനവ് ആവശ്യമില്ലെന്നും പൊതുമേഖലാ കമ്പനികളുടെയും ഭാഗം. ഇന്ത്യയുടെ ക്രൂഡ് ബാസ്ക്കറ്റ് വില രാജ്യാന്തര വിലയ്ക്ക് അടുത്ത് തന്നെയാണ്. 2024ൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ വില 78.56 ഡോളറാണ്. രാജ്യാന്തര ശരാശരി 78.73 ഡോളറാണ്. 

എണ്ണവിലയിലെ ഗണ്യമായ വർധനവ് ഇന്ത്യൻ കമ്പനികളുടെ ഉൽപാദന ചെലവ് വർദ്ധിപ്പിക്കും. ചില്ലറ വിൽപ്പന എണ്ണവില ഉയരുമ്പോൾ, അത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയ്ക്കുകയും ഡിമാന്‍റ് കുറയ്ക്കുകയും ചെയ്യും. എണ്ണ വില വർധിക്കുന്നത് ഇന്ത്യൻ പണപ്പെരുപ്പത്തെ ബാധിക്കും. ആർബിഐ കണക്കുപ്രകാരം ക്രൂഡ് ഓയിൽ വില പത്തു ശതമാനം വർധിച്ചാൽ, പൂർണമായും വില ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചാൽ 0.30 ശതമാനം പണപ്പെരുപ്പം വർധിക്കുമെന്നാണ്. 

ക്രൂഡ് ഓയിൽ വില എത്ര വരെ

ഇറാന്‍റെ പ്രതിദിന എണ്ണ ഉൽപാദനം ഏകദേശം 3.3 മില്യൺ ബാരലാണ്. രണ്ട് മില്യൺ ബാരൽ വരെ ഇറാൻ കയറ്റുമതി ചെയ്യുന്നുണ്ട്. ആക്രമണത്തിൽ ഇറാന്‍റെ ഓയിൽ, ഗ്യാസ് കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാൽ എണ്ണ ഉൽപാദനത്തിനോ വിതരണത്തിനോ ഏതെങ്കിലും തടസം നേരിട്ടാൽ വിലയെ സ്വാധീനിക്കും എന്നാണ് റേറ്റിങ് ഏജൻസിയായ ഐസിആർഎ പറയുന്നത്. 

2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈൻ- റഷ്യ യുദ്ധമാണ് മറ്റു വിദഗ്ധർ സൂചിപ്പിക്കുന്നത്. യുക്രൈൻ-റഷ്യ സംഘർഷം പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിനുശേഷം വിലകൾ സ്ഥിരത കൈവരിച്ചു. രാജ്യാന്തര  വിപണിയിൽ എണ്ണ വിതരണം ചെയ്യുന്ന റഷ്യ യുദ്ധത്തിന്‍റെ ഭാഗമായത് എണ്ണയുടെ മൊത്തത്തിലുള്ള വിതരണത്തെയും സമ്മർദ്ദത്തിലായി. എന്നിട്ടും പെട്ടന്ന് വില സ്ഥിരതയിലെത്തി. 

റഷ്യയിൽ നിന്ന് വ്യത്യസ്തമായി  ഇറാൻ അന്താരാഷ്ട്ര വിപണിയിൽ വ്യാപാരം നടത്താൻ സാധിക്കാത്ത രാജ്യമാണ്. അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചിടുകയോ ഗൾഫ് അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നില്ലെങ്കിൽ ബ്രെന്റ് ഓയിൽ വില ബാരലിന് 80 യുഎസ് ഡോളറിൽ കൂടില്ലെന്നാണ് യെസ് സെക്യൂരിറ്റീസ് ‌പറയുന്നത്.

ENGLISH SUMMARY:

Amidst positive economic indicators, the Middle East conflict looms over India's oil imports. While India has reserves, a prolonged conflict or Hormuz closure could ignite crude prices, potentially impacting inflation and demand. China's oil demand from Iran might offer a ray of hope.