dubai-schools

സംഘർഷം രൂക്ഷമായതിനെ തുടർന്ന് ദുബായിലെ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്.  വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് മാറിയ സാഹചര്യവുമായി കുടുംബങ്ങൾ പൊരുത്തപ്പെട്ടുവരികയാണ്. 

ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിനു മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ യുഎഇ ഉൾപ്പെടെ ഗൾഫിലെ എല്ലാ പ്രധാന രാജ്യങ്ങളെിലെയും ജനജീവിതത്തെ ബാധിച്ചു. സ്കൂൾ ഗേറ്റുകളും നിർത്തിയിട്ട ബസുകളുമായിരുന്നു നഗരത്തിലെ കാഴ്ച.  

കുട്ടികള്‍ പലരും വീട്ടില്‍തന്നെയാണ്. ജാഗ്രതയ്ക്കൊപ്പം പതിവുരീതികള്‍ കഴിയുന്നതും മുടക്കാതെ. രണ്ട് മക്കളും വീട്ടിൽ ഒരുമിച്ചുള്ളത് കൂടുതൽ ധൈര്യം നൽകുന്നുവെന്നും ദുബായിലെ വീട്ടമ്മയായ ഷൈമ മൂസ പറഞ്ഞു.  ദുബായിലെ മാളുകളിലും ജനം എത്തുന്നു. കഴിഞ്ഞദിവസം ദുബായ് ഭരണാധികാരികള്‍ തന്നെ മാളുകളിലെത്തി ഭക്ഷണം കഴിച്ചത് പകര്‍ന്ന ധൈര്യം ചെറുതല്ല. 

ജീവിതമാര്‍ഗത്തിനായി എത്തിയതെങ്കിലും ഇപ്പോള്‍ പലര്‍ക്കും ദുബായ് സ്വന്തം നാടുപോലെ തന്നെയാണ്. പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍. 

ENGLISH SUMMARY:

As regional tensions escalate, life in Dubai has transitioned into a high-alert mode with schools moving back to online learning. Following missile interceptions and security threats across the Gulf, educational institutions have been directed to operate remotely until March 4th. Despite the visible absence of school buses and closed gates, a sense of normalcy is being maintained through government reassurances. The recent visit of the UAE President and Dubai Crown Prince to major malls has significantly boosted public morale. While expatriates like Shaima Moosa remain cautious, they continue to stay positive, treating Dubai as their second home and hoping for a swift resolution to the crisis.