E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ലോകത്തിന്റെ ഹൃദയത്തിലേക്ക് ഓടിക്കയറിയ ആ ഇതിഹാസരചനയ്ക്ക് പൂര്‍ണവിരാമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ഇന്ന് അത്‌ലറ്റിക്സ് ട്രാക്കിനോട് വിടപറയും. കരിയറില്‍ അവസാനമായി ബോള്‍ട്ട് ഇന്ന് 100 മീറ്റര്‍ റിലെയില്‍ ജമൈക്കയ്ക്കുവേണ്ടി ബാറ്റണേന്തും. വൈകിട്ട് 3.25നു നടക്കുന്ന ഹീറ്റ്സില്‍ വിജയിക്കാനായാല്‍ രാത്രി 2.20നായിരിക്കും ബോള്‍ട്ടിന്റെ അവസാന മല്‍സരയോട്ടം. 

ഇന്നാണ് ആ ഇതിഹാസരചനക്ക് പൂര്‍ണവിരാമം. ജമൈക്കയില്‍ നിന്ന് ലോകത്തിന്റെ ഹൃദയത്തിലേക്ക് ഓടിക്കയറിയ ഉസൈന്‍ ലിയോ ബോള്‍ട്ട് അവസാനമായി സ്പൈക്കണിയുന്ന ദിനം. മെഡലുകള്‍ വാരിക്കൂട്ടി, ഒരു റെക്കോര്‍ഡില്‍ നിന്ന് അടുത്തതിലേക്ക് ഓടിക്കയറിയ ബോള്‍ട്ട് ട്രാക്കിലെ ആരവങ്ങള്‍ക്ക് നടുവില്‍ ഇനിയുണ്ടാകില്ല. 

ഒറ്റക്ക് ഓടിക്കയറിയ നേട്ടങ്ങളുടെ മലയില്‍ നിന്ന് ബോള്‍ട്ട് തിരിച്ചിറങ്ങുന്നത് ജമൈക്കന്‍ സംഘാംഗങ്ങള്‍ക്കൊപ്പമാണ്. 4 ഗുണം 100 മീറ്റര്‍ റിലെയിലാണ് ബോള്‍ട്ടിന്റെ കലാശപ്പോരാട്ടം. പരിശീലക്കുറവുണ്ടെന്നെല്ലാം പറഞ്ഞുവച്ചെങ്കിലും മഞ്ഞയും പച്ചയും കറുപ്പും കലര്‍ന്ന കുപ്പായത്തില്‍ ബ്ലേക്കിനും കൂട്ടര്‍ക്കുമൊപ്പം അയാളുണ്ടാകുമെന്നുറപ്പ്. ഗാറ്റ്‌ലിനും കോള്‍മാനും ഒന്നിക്കുന്ന അമേരിക്കന്‍ താരനിരയാകും ജമൈക്കയുടെ യാത്രയയപ്പ് പദ്ധതിക്ക് വെല്ലുവിളി. ഉച്ചതിരിഞ്ഞ് 3.25ന് നടക്കുന്ന ഹീറ്റ്സിന് ശേഷവും പുലര്‍ച്ചെ 2.20നുള്ള ഫൈനലിലും ബോള്‍ട്ടിനെ കാണാം എന്നുള്ള ഉറപ്പിലാണ് ആരാധകര്‍.