E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം കെ. ശ്രീകാന്തിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയുടെ കെ.ശ്രീകാന്തിന് ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം. ഫൈനലില്‍ ജപ്പാന്റെ നിഷി മോട്ടോയെ തോല്‍‌പ്പിച്ചാണ് ശ്രീകാന്ത് തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരിസ് കിരീടം നേടിയത്. ശ്രീകാന്തിന്റെ ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഈ ജയത്തോടെ ശ്രീകാന്ത് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കും മുന്നേറി. 

കലണ്ടര്‍ വര്‍ഷത്തിലെ നാലാം കിരീടം ലക്ഷ്യമിട്ടാണ് ശ്രീകാന്ത് കോര്‍ട്ടിലിറങ്ങിയത്. പക്ഷെ ആദ്യം ഗെയിമിന്റെ തുടക്കം നിഷിമോട്ടോയുടെ ഉജ്ജ്വല പ്രകടനം. 8-5ന് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ശ്രീകാന്തിന്റെ തിരിച്ചുവരവ്. പിന്നീട് കളംനിറഞ്ഞുകളിച്ച ഇന്ത്യന്‍ താരം 21-14ന് ആദ്യം ഗെയിം സ്വന്തമാക്കി. 

ആദ്യ ഗെയിമില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു രണ്ടാം ഗെയിം. തുടക്കം മുതല്‍ ആക്രമണത്തിന് മുതിര്‍ന്ന ശ്രീകാന്ത് ഒരുഘട്ടത്തിലും പതറിയില്ല. തുടക്കത്തിലെ വ്യക്തമായ ലീഡ് നേടിയ ശ്രീകാന്ത് 21-13ന് രണ്ടാം ഗെയിമും മല്‍സരവും സ്വന്തമാക്കി. വെറും 34 മിനിറ്റിനുള്ളില്‍ നിഷിമോട്ടോ ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു.

k-Srikanth

കഴിഞ്ഞയാഴ്ച ഡെന്മാര്‍ക്ക് ഓപ്പണ്‍ സിരീസ് സ്വന്തമാക്കിയ ശ്രീകാന്തിന്റെ ഈ കലണ്ടര്‍ വര്‍ഷത്തിലെ നാലാം കിരീടമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ നാലാമത്തെ പുരുഷ താരം. ലിന്‍ ഡാനും ലീ ചോങ് വെയും ചങ് ലോങ്ങും മാത്രമാണ് ഇതിന് മുന്‍പ് ഒരു കലണ്ടര്‍ വര്‍ഷം നാലു കിരീടം സ്വന്തമാക്കിയിട്ടുള്ളത്. ആ ഇതിഹാസങ്ങള്‍ക്കൊപ്പം ശ്രീകാന്തും എത്തിനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ പ്രതീക്ഷകള്‍ വാനോളമുയരുന്നു.