E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ജല്ലിക്കട്ട് നിരോധനം; തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജല്ലിക്കട്ട് നിരോധനത്തിനെതിരായ ജനകീയപ്രക്ഷോഭം വിജയത്തിലേക്ക്. നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയാറാക്കി. ഇത് ഉടന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. സാംസ്കാരികപൈതൃകമെന്ന നിലയില്‍ ജല്ലിക്കട്ട് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ഇതോടെ നിരോധനം പിന്‍വലിക്കരുതെന്ന ഹര്‍ജിയില്‍ വിധിപറയുന്നത് കോടതി മാറ്റിവച്ചു

തമിഴ്നാട് ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ സ്വാഭാവിക ജനമുന്നേറ്റമാണ് ജല്ലിക്കട്ടിന് അനുകൂലമായ നിയമനടപടികളിലേക്ക് നീങ്ങാന്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കിയത്. ജല്ലിക്കട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സിന്റെ കരട് തയാറായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും.

മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുപിന്നാലെ സുപ്രീംകോടതിയില്‍ കേന്ദ്രം ജല്ലിക്കട്ടിന് അനുകൂലനിലപാടെടുത്തു. മൃഗസംരക്ഷണത്തിനൊപ്പം നാടിന്റെ സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചു.  എജിയുടെ അഭ്യര്‍ഥന മാനിച്ച് നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു.

ഓര്‍ഡിനന്‍സിന് പിന്തുണ ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ. എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. പ്രശ്നത്തില്‍ പ്രതിരോധത്തിലായ തമിഴ്നാട് ബിജെപി ഘടകവും ഗതാഗതസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്തില്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍ നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :