രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വന്‍ ആവേശമായി മധുരയില്‍ ജല്ലിക്കട്ട്. പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ അനുമതിയോടെ നടന്ന ജല്ലിക്കട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ട്രാക്ടറും കാറും ഇരുചക്രവാഹനങ്ങളും വരെയാണ് ഇക്കുറി വീരന്മാര്ക്കുള്ള സമ്മാനം.
600 കാളകള്‍ , ആയിരത്തിലേറെ വീരന്മാര്. ഒരിടവേളയ്ക്കു ശേഷം മധുരയില്‍ നടന്ന ജല്ലിക്കട്ട് ആവേശക്കാഴ്ച്ചയായി. ജല്ലിക്കട്ട് നിരോധനം നീക്കുന്നതിനായി നടന്ന കനത്ത പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശേഷം സര്‍ക്കാര്‍ അനുമതിയോടെ നടത്തിയ ജല്ലിക്കട്ട് ഗ്രാമവാസികള്‍ ആഘോഷമാക്കി. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ജല്ലിക്കട്ട് കാണാനെത്തിയത്.
വ്യാഴാഴ്ച്ച പാലമേട്ടിലും വെള്ളിയാഴ്ച്ച അളങ്കാനല്ലൂരിലും ജല്ലിക്കട്ട് നടക്കും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കാര്‍ ,ട്രാക്ടര്‍ , ബൈക്ക് എന്നിവയ്ക്കു പുറമേ റഫറിജേറ്റര് വാഷിങ് മെഷീന് എന്നിവയാണ് ഇത്തവണ വീരന്മാര്ക്ക് സമ്മാനം.