രണ്ടര കൊല്ലം.... സീന്‍ മാറി. പോയ പത്മജ ചേച്ചി തിരുമ്പി വന്തിട്ടേന്‍. മംഗളകാര്യങ്ങള്‍ക്ക് തൊട്ടുമുമ്പ് ക്ഷേത്രദര്‍ശനം വളരെ നല്ലതാണെന്ന് വിശ്വാസികള്‍ പറയാറുണ്ട്. ബിജെപി വിടാന്‍ എന്താ കാര്യം. കോണ്‍ഗ്രസില്‍ നിന്ന് പോകാനുള്ള കാര്യങ്ങളോ. അതുപോലെ വല്ല അവഗണനയും ബിജെപിയില്‍ നിന്നുണ്ടായോ? ഇല്ല ഐഡിയോളജി ആയിരുന്നു പ്രശ്നം. ബിജെപിയുടെ ഐഡിയോളജി പത്മജചേച്ചി അങ്ങോട്ട് ചെന്ന ശേഷം ഉണ്ടാക്കിയ ഒന്നല്ല. അത് ബിജെപി ആയപ്പോള്‍ മാത്രമാണ് പത്മജ ചേച്ചിക്ക് മനസിലായത്. പക്ഷേ അറിഞ്ഞിട്ടും ചേച്ചി പിടിച്ചു നിന്നു.

പോയി, എന്നാ പിന്നെ കുറച്ചുദിവസം അവിടെ തന്നെ കഴിയാമെന്നങ്ങ് വിചാരിച്ചു. ഇല്ലെങ്കില്‍ ബിജെപിക്ക് വിഷമമായാലോ എന്ന് കരുതി. എന്തായാലും എടുത്തുചാടി കോണ്‍ഗ്രസ് ഒരു തീരുമാനം എടുക്കാന്‍ സാധ്യത കുറവാണ്, നിലവിലെ സാഹചര്യത്തില്‍. ബാക്കി ഓക്കേ കണ്ടറിയാം.

ENGLISH SUMMARY:

Padmaja Venugopal news highlights her recent political transitions and ideological clashes within Kerala politics. The article discusses her return to the spotlight and the reactions from major political parties.