കോണ്‍ഗ്രസിലെ ക്ഷുഭിത യൗവനങ്ങളുടെ അവസ്ഥ വല്ലാത്തൊരു അവസ്ഥയാണ്. പിണറായിക്കാലത്ത് അവര്‍ക്ക് ഗണ്‍മാന്‍മാരുടെയും പൊലീസിന്റെയും ചെടിച്ചട്ടി തല്ലും കേസും . സതീശന്‍ കാലത്ത് ചെടിച്ചട്ടിയുടെ കുറവുണ്ടെന്നേയുള്ളൂ. കേസിനും പുകാറിനും ഒരു കുറവുമില്ല. ചേന്തി അനിയെപ്പോയെ ചിലര്‍ സതീശന്‍ മുഖ്യമന്ത്രിയായത് ഒട്ടറിഞ്ഞിട്ടുമില്ല. അവര്‍ക്കൊക്കെ ഇപ്പോളും സതീശന്‍ പാര്‍ട്ടിയില്‍ തേപ്പ് കിട്ടിക്കിടക്കുന്ന തങ്ങളില്‍ ഒരാള്‍ മാത്രമാണ്. ഭരണം കിട്ടി,ഇനി അടിച്ചുപൊളിക്കണം എന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ മെസേജ് പ്രചരിച്ചിരുന്നു. അടിച്ചുപൊളിക്കണം എന്നവാക്ക് വലിയ പ്രശ്നമായി. ഒപ്പമുള്ള ആളുകളുടെ മുഖം അടിച്ചുപൊളിക്കണം എന്നാണ് ചില കോണ്‍ഗ്രസുകാര്‍ ധരിച്ചത്. അന്നുമുതല്‍ തുടങ്ങിയ പ്രശ്നമാണ്