പാളയത്തില്‍ തന്നെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ ഭരണത്തിലേറി നാലുമാസങ്ങള്‍ക്കിപ്പുറവും വി.ഡി.സതീശനെതിരായ പാര്‍ട്ടിക്കകത്തെ പ്രതിഷേധത്തിന് തെല്ലും അയവ് വന്നിട്ടില്ല. ഇടതിനെതിരെ തെരുവില്‍ ശക്തമായി പ്രതിഷേധിക്കുമ്പോഴാണ് കോണ്‍ഗ്ക ഉള്ളിലെ തന്നെ പ്രശ്നങ്ങളുടെ മറുപുറം ചര്‍ച്ചയാകുന്നത്.
യുഡിഎഫ് കണ്‍വിനര്‍ തന്നെ രംഗത്ത് വന്ന് കൂടിയാലോചനകളെ കുറിച്ച് വിഷമിക്കുമ്പോള്‍, പ്രതികരിക്കേണ്ട മുഖ്യന് മറുപടിയില്ല. കാര്യങ്ങള്‍ കേരളത്തില്‍ നിന്ന് കൈവിട്ട് ഇനി ഹൈക്കമാന്‍ഡിലേക്ക് എത്തുകയാണ്. എഐസിസി നേതൃത്വം ഈ വിഷയത്തെ എങ്ങനെ സംയമനത്തോടെ കൈകാര്യം ചെയ്യും എന്നതിലാണ് രാഷ്ട്രീയ കേരളത്തിന്റെ ആകാംക്ഷ.
അടൂര്‍ പ്രകാശ് എന്ന പേരില്‍ നിന്ന് പല പേരുകളിലേക്ക് പോര്‍മുഖം തുറക്കാന്‍ പോകുന്നു എന്ന് വേണം കരുതാന്‍..സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ ഇത്തവണയെങ്കിലും ഒരു ക്ലൈമാക്സാകുമോ?