ജനമൈത്രി പൊലീസ് സ്റ്റേഷന് എന്നാണ് പൊതുവേയുള്ള പറച്ചില്. ഇതുപക്ഷേ കോണ്‍ഗ്രസ് മൈത്രി സ്റ്റേഷനാണ്. സ്റ്റേഷന് ഭരിക്കുന്നത് ആഭ്യന്തര വകുപ്പോ പൊലീസോ അല്ല. ലോക്കല്‍ കോണ്‍ഗ്രസ് നേതാക്കളാണ്. തൊപ്പിയില്ലന്നേയുള്ളൂ. പക്ഷേ അവര്‍ക്കുമുന്നില്‍ പൊലീസ് തോറ്റ് തൊപ്പിയിടുകയാണ്.
കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ അടൂർ പൊലീസ് സ്റ്റേഷനുള്ളിൽ അതിക്രമിച്ചുകയറി ലോക്കപ്പിലെ പ്രതിയോട് സംസാരിച്ച സംഭവത്തിൽ ഡിജിപി റിപ്പോർട്ട് തേടിയിരിക്കുകയാണ്. പത്തനംതിട്ട എസ്.പിയോടാണ് റവാഡാ ചന്ദ്രശേഖർ വിവരം തേടിയത്. സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൻറെയും ലോക്കപ്പിലെ പ്രതിയോട് സംസാരിക്കാൻ അവസരം കൊടുത്തതിൻറെ സാഹചര്യം വിശദമാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 11ന് നടന്ന സംഭവത്തിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഡി.ജി.പിയുടെ ഇടപെടൽ.
അടൂർ പോലീസ് സ്റ്റേഷനിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജൂലൈ 11ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് പുറത്തുവന്നത്. യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അക്രമവും അരങ്ങേറിയത്.