കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വാടകയ്ക്ക് എന്ന ബോര്‍ഡ് കണ്ട് ആരും ഞെട്ടേണ്ട. ഭരണത്തില്‍ വന്നതില്‍പ്പിന്നെ പാര്‍ട്ടിക്ക് ഈ ഓഫിസ് ആവശ്യമില്ല. അതിനാല്‍ അഞ്ചുവര്‍ഷത്തേക്ക് വാടകയ്ക്ക് കൊടുത്താലോ എന്ന ആലോചനയിലാണ്. പൊടിപിടിച്ചുകിടക്കുന്ന ഈ കെപിസിസി ആസ്ഥാനത്താണ് കണ്‍വീനര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. യുഡിഎഫ് യോഗം കഴിയുമ്പോള്‍ ഇത് പതിവാണ്. യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെല്ലോ. യുഡിഎഫ് ചേരുന്നതുതന്നെ മാധ്യമങ്ങളെ കാര്യങ്ങള്‍ അറിയിക്കാന്‍വേണ്ടിയാണ്.