ഹോ എന്തോരം പ്രശ്നങ്ങളാണ് ഈ നാട്ടില്‍. വന്നുവന്ന് ദേവന്‍മാര്‍ക്കുപോലും രക്ഷയില്ലാത്ത നാടായി മാറുകയാണ് ഇവിടം. ബിജെപിയിലും ദേവന്‍മാര്‍ക്കുപോലും രക്ഷയില്ല. ഒടുവില്‍ അക്കാര്യം ദേവന്‍ പറഞ്ഞു. പാര്‍ട്ടി വിട്ടു. അഞ്ചുവര്‍ഷത്തെ ദാമ്പത്യം അവസാനിച്ചിരിക്കുന്നു. ബിജെപിയോട് പ്രസാദിച്ചതില്‍ നിന്നും ഈ ദേവന്‍ പിന്‍വാങ്ങുന്നു. ഇനിയുള്ളത് ദേവന്റെ അനുഗ്രഹമില്ലാത്ത ബിജെപി ആയിരിക്കും. രാജിക്കത്ത് എഴുതിവച്ചിരിക്കുകയാണ്. അതും ആറുമാസം മുന്‍പ്. മഷിയൊക്കെ ഉണങ്ങി ഒരു ഡ്രൈ പരുവമായിക്കാണും. ദേവന്റെ പോക്കിന്റെ കാരണമെന്ത് അതാകട്ടേ ഇത്തവണത്തെ പൂക്കി ഗെയിം. കാണാം തിരുവാ എതിർവാ.