ദേശീയ ഗാനത്തിന് സമാനമായ നിമയപരിരക്ഷ വന്ദേമാതരത്തിന് നല്‍കിക്കൊണ്ട് കേന്ദ്രം പുതിയ നിയമഭേഗദതി കൊണ്ടുവന്നു. ഇതോടെ മര്യാദയ്ക്ക് വന്ദേമാതരം പാടിക്കോണ്ടിരുന്നവര് ആ പരിപാടി നിര്‍ത്തി. വന്ദേമാതരത്തിന്റെ രണ്ടാം പകുതിയില്‍ ദൈവസ്തുതികള്‍ ഉണ്ട്. അതാണ് ബിജെപിയുടെ വന്ദേമാതര സ്നേഹത്തിന് കാരണമെന്ന് ആരും തെറ്റിദ്ധരിക്കില്ലല്ലോ അല്ലേ. ഈ രണ്ടാം പകുതി കാരണമാണ് ഒന്നാം പകുതി മാത്രം പാടിയാല്‍ മതിയെന്ന് പണ്ടേയ്ക്ക് പണ്ടേ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇപ്പോളത്തെ കോണ്‍ഗ്രസല്ല, ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമൊക്കെ കാലത്തെ കോണ്‍ഗ്രസ്. പക്ഷേ ഈ സ്വാതന്ത്രദിനം കോണ്‍ഗ്രസിന് അത്ര നല്ലതായിരുന്നില്ല. കാണാം തിരുവാ എതിർവാ.