മെസി വരുന്നൂ, അര്‍ജന്റീന വരുന്നു... എന്തെല്ലാം കള്ളപ്രചാരവേലയായിരുന്നു. ആ പുകമറകളെക്കുറിച്ചാണ് കായിക വകുപ്പ് സെക്രട്ടറി ഒരു റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഫിഡന്‍ഷ്യല്‍ ആണെങ്കില്‍ വെള്ളപേപ്പര്‍ മാത്രം കാണിച്ചാ മതി. ആന്‍റോ സാര്‍ ഒക്കെ അങ്ങനെയാണ്. ആന്‍റോ സാറും സംരക്ഷിക്കപ്പെടണം. ഐഫോണിനെ വെല്ലുന്ന ഫോണിറക്കിയ ആളാണ്. ഭൂമിക്ക് ഭാരമായ മരങ്ങളെ മുറിച്ച് പരിസ്ഥിതി സന്തുലനം പരിപാലിച്ച കര്‍ഷകനാണദ്ദേഹം. എന്നിട്ടും മതിയാകാതെ നാട് നന്നാക്കാന്‍ ചാനല്‍ തുടങ്ങി സ്വന്തം നിലയ്ക്ക് മാധ്യമപ്രവര്‍ത്തകനായ ആളാണ്. റിപ്പോര്‍ട്ട് പ്രകാരം വളരെ സീരിയസായിട്ടാണ് പറ്റിക്കല്‍ പരിപാടി നടത്തിയതെന്ന് പറയുന്നുണ്ട്. സ്പോണ്‍സര്‍ക്ക് തട്ടിപ്പ് നടത്താന്‍ സര്‍ക്കാര്‍ വക സ്പോണ്‍സര്‍ഷിപ്പ്. കാണാം തിരുവാ എതിര്‍വാ.