ഇന്നത്തെ പരിപാടി തുടങ്ങുകയാണ്. അതിന് മുന്‍പ് സത്യാനന്തരകാലത്തെചിലത് തുറന്നുകാട്ടുന്ന ഒരു അറിയിപ്പുണ്ട്. എം.സ്വരാജിന്റെ ഇത്തരം മുന്നറിയിപ്പുകള്‍ തുടരും. അരമണിക്കൂര്‍ നീളുന്ന ഈ പരിപാടിക്കിടെ പതിനഞ്ചോ ഇരുപതോ മിനിറ്റ് വൈദ്യുതിമുടങ്ങി എന്നിരിക്കട്ടേ. അത് ലോഡ് ഷെഡിങ്ങൊന്നുമല്ല. പത്തുവയസായ കുട്ടിക്ക് പവര്‍കട്ട് എന്താണെന്ന് മനസിലാക്കി കൊടുക്കാനുള്ള പ്രാക്ടിക്കല്‍ ക്ലാസ് മാത്രമാണ്. സത്യാനന്തരകാലത്ത് തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ഇങ്ങനെയൊക്കെയാണ്. പരിപാടിയില്‍ വൈദ്യുതി തടസമെന്നല്ല ഒരു തടസവും ഇല്ലാതിരിക്കട്ടേ. ഇന്നത്തെ നമ്മുടെ വിഷയം ഈ സംസ്ഥാനത്ത് മാത്രം ഒതുങ്ങുന്നതല്ല. തമിഴ്നാട് ബംഗാള്‍ എന്നിങ്ങനെ ഇതരസംസ്ഥാനങ്ങളിലൊക്കെ വ്യാപിച്ചുകിടക്കുന്ന വിഷയമാണത്. കഥയിലെ നായകന്റെ പേര്.ഇതാണ് നുമ്മ പറഞ്ഞ നായകന്‍. തീക്കൊള്ളികൊണ്ട് തലചൊറിയുന്ന ഈ പച്ചപരിഷ്കാരി ആരാണെന്നോ.

യുഡിഎഫ് അസോഷ്യേറ്റ് അംഗവം പ്രമുഖ പിണറായി വിരുദ്ധനുമായ പുത്തന്‍വീട്ടില്‍ ഷൗക്കത്തലി മകന്‍ അന്‍വര്‍ ഈ സീസണിലെ തന്റെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും എന്ന് പ്രഖ്യാപിച്ചു. വലതുമാറി ഇടതുചേര്‍ന്ന് വീണ്ടും വലതുമാറി കളരി അടവുകണക്കെ പയറ്റുന്ന അംബൂക്കാന്റെ ലേറ്റസ്റ്റ് കളികള്‍ നമ്മള്‍ എല്ലാം കാണാന്‍ കിടക്കുന്നതേയുള്ളൂ.  ഇല്ലാത്ത പാര്‍ട്ടിയുടെ സംസ്ഥാനപ്രസിഡന്റാണ് ഇപ്പോള്‍ അംബൂക്കാ. ഇതാണ് അംബൂക്കാന്റെ പോളിസി. ഇങ്ങനെ ചാടിച്ചാടി കളിച്ചാല്‍ പി.വി.അന്‍വറിന് എന്തേലും സംഭവിക്കില്ലേ എന്നോ. ഇതാണ് കക്ഷിയുടെ കോണ്‍ഫിഡന്‍സ് ലവല്‍.

പണ്ട് യൂത്ത് കോണ്‍ഗ്രസായിരുന്നു അന്‍വര്‍. പിന്നീട് മൂത്തകോണ്‍ഗ്രസ് ആയിവന്നകാലത്ത് കെ.കരുണാകരനൊപ്പം ഡിഐസിയായി. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ അന്‍വര്‍ സ്വതന്ത്രനായി. പിന്നെ പതിയെപ്പതിയെ സഖാവായി പരിണാമം പ്രാപിച്ചു. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിന് മുന്നില്‍ ചുവന്ന കുടചൂടി  ഇരുന്ന ഈ ഇരുപ്പ് ഒരു ഒന്നൊന്നര ഇരുപ്പായിരുന്നു. അന്ന് ആ ചുവന്ന കുട മടക്കിയനിമിഷം അംബൂക്ക ചുവപ്പിനെ അപ്പാടെ ഉപേക്ഷിച്ചു. പിണറായിസത്തിനെതിരായ പോരാട്ടത്തിനുള്ളതാണ് തന്റെ ജീവിതമെന്ന വെളിപാട് വന്നതിനെ തുടര്‍ന്നായിരുന്നു ആ തീരുമാനം.

രണ്ടല്ല മൂന്നും നാലുമെല്ലാം കല്‍പ്പിച്ചാണ് പോക്ക്. ഗണ്ണൊക്കെ വാങ്ങി അന്‍വര്‍ പോയത് എങ്ങോട്ടാണെന്നോ. സംശയിക്കേണ്ട പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍. അങ്ങനെ അന്‍വര്‍ ഉണ്ടാക്കിയതാണ് ഡിഎംകെ.

PV Anwar's Shifting Political Allegiances Explained:

PV Anwar's political maneuvering is a significant topic in Kerala politics today. His latest announcement to form a new party, after shifting allegiances multiple times, has sparked considerable discussion and analysis