കസേരകളിയിലേക്ക് സ്വാഗതം. കേരളത്തില്‍ പിണറായി 3.0വരും എന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ അങ്ങനെയല്ല മാറ്റം ഉണ്ടാകും എന്ന് യുഡിഎഫ് പറയുന്നു, വിശ്വസിക്കുന്നു. വെറുതെ വിശ്വസിക്കുകയല്ല മറിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന പതിവ് കോണ്‍ഗ്രസ് പ്രകൃയകളിലേക്ക് അവര്‍ കടന്നുകഴിഞ്ഞു. അപ്പോള്‍ എല്ലാവരും ഓര്‍ക്കും കമ്മിറ്റിയൊക്കെ കൂടിയിട്ട് ഒരാളെ തിരഞ്ഞെടുക്കുന്നപരുപാടിയാണെന്ന്. നാട്ടുകാരേ വോട്ടര്‍മാരേ.. അങ്ങനെയേ അല്ല. ഇത് കോണ്‍ഗ്രസാണ് പാര്‍ട്ടി. ഇടതുപക്ഷം 3.0 ആണ് പറയുന്നതെങ്കില്‍ കോണ്‍ഗ്രസ് പറയുന്നത് 6.0 എന്നാണ്. 

സാധാരണ വിവാദങ്ങള്‍ക്കൊക്കെ ചൂട്ട് പിടിച്ച് മുന്നേ നടക്കുന്ന ആളായിരുന്നു. ഇപ്പോള്‍ തഴക്കംവന്നു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന തിരക്ക്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും ഇത്ര കോണ്‍ഫിഡന്‍സില്‍ കോണ്‍ഗ്രസ് നില്‍ക്കുന്നതില്‍ എന്തെങ്കിലും കാര്യം കാണില്ലേ. അണ്ണന്‍ അങ്ങനങ്ങ്അവരെ കൊച്ചാക്കാതെ. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന ശീലമൊന്നും നമുക്കില്ല എന്ന് പറഞ്ഞതും പൊക്കിക്കോണ്ട് കോണ്‍ഗ്രസുകാര് വരുമാരിക്കും കേട്ടോ. വി.ഡി.സതീശന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നായിരുന്നു തിരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന ഒരു ഇത്. പക്ഷേ അന്നേ മുഖ്യന് ഒരു സംശയം ഉണ്ടായിരുന്നു കേട്ടോ. അപ്പോ എല്‍ഡിഎഫിന് ഇസി വാക്കോവര്‍ ആരിക്കുമല്ലേ.

അപ്പോള്‍ ധര്‍മടത്തോ. വി.ഡി.സതീശനും കെ.സുധാകരനും അല്‍ഫാമും മയനൈസുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. സെമികേഡറാകാന്‍ കോണ്‍ഗ്രസ് തയാറെടുത്ത ഒരു കാലം. ആ കാലത്ത് സുധാകരന്‍ ഉണ്ടില്ലെങ്കിലും സതീശന്‍ ഉണ്ണില്ലായിരുന്നു. സതീശന്‍ ഉടുത്തില്ല എങ്കില്‍ സുധാകരനും ഉടുക്കില്ലായിരുന്നു. സതീശനെന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്ന ലൈനിലായിരുന്നു അന്ന് സുധാകരന്‍ഗ്രൂപ്പില്ലാതാകുന്ന സ്വപ്നമൊക്കെ അവര്‍ ഒന്നിച്ചുകണ്ടു.

Congress Internal Dynamics: The Race for Chief Minister:

Analyzing Kerala's political landscape, the focus is on the intense 'chair game' as the UDF expresses confidence in change, contrasting with the LDF's 'Pinarayi 3.0' prediction. This analysis delves into the Congress party's internal processes for selecting a Chief Minister, highlighting the confidence displayed post-election