തിരഞ്ഞെടുപ്പെത്തീന്ന് ഉറപ്പിക്കാന്‍ റോഡിലേക്ക് നോക്കിയാ മതി. എങ്ങും യാത്രകള്‍. തലങ്ങും വിലങ്ങും യാത്രകള്‍. സന്ധ്യാസമ്മേളനങ്ങള്‍... പ്രസംഗങ്ങള്‍, വെല്ലുവിളികള്‍, അത് കഴിഞ്ഞ് വാര്‍ത്താസമ്മേളനങ്ങള്‍. അപ്പോ തിരഞ്ഞെടുപ്പെത്തീന്ന് ഉറപ്പായി. കേരളം വികസിച്ച് ഒരു വഴിക്കായ നിലയ്ക്ക് അതില്‍ നിന്നും മുന്നേറ്റമാണ് എല്‍ഡിഎഫിന്‍റെ ജാഥ ഉന്നം വയ്ക്കുന്നത്. ഗോവിന്ദന്‍ മാഷുടെ ക്ലാസാണ് യാത്രയുടെ ഹൈലൈറ്റ്. അപ്പുറത്ത് വി.ഡി. സതീശനും സംഘവും ചേര്‍ന്ന് നാടിനെ പുതുയുഗത്തിലേക്ക് കൈപിടിച്ച് നടത്തിക്കളയാം എന്ന് കരുതിയാണ് വരവ്. എന്ത് പേരിട്ടാലും യാത്രയുടെ തുടക്കത്തിന് മാത്രം വേദിയായി കാസര്‍കോട് കാണും. 

പാവങ്ങളെ സംരക്ഷിക്കുന്നവന് ആരെയും എന്ത് കൂട്ടിയും മോനേ എന്ന് വിളിക്കാം. അര്‍ഥം വിശദീകരിക്കുമ്പോള്‍ അത് പൊന്ന് മോനേ എന്നായിത്തീരും. വല്ലാത്തൊരു ജന്‍മം തന്നെ. പൊന്നുമോനൊക്കെ ഇങ്ങനെ നിക്കുമ്പോഴാണ് മീന്‍കഥ വരുന്നത്. നമ്മുടെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയന്‍ ആളൊരു മീന്‍പ്രേമി ആണ്. മീനില്ലെങ്കില്‍ ഇറങ്ങില്ല ഒന്നും. പൊല്ലാപ്പായി. സംഗതി എന്താണെന്ന് വച്ചാല്‍ സിപിഐ നേതാവും മുന്‍ മന്ത്രിയും ഒക്കെയായ സി.ദിവാകരന്‍ പിണറായി വിജയന്‍ സഖാവിനെ ഒന്ന് പൊക്കിപറയാന്‍ ശ്രമിച്ചതാണ്. അതായത് പണ്ട് ആനത്തലവട്ടം ആനന്ദന്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയായിരിക്കുന്ന സമയത്ത് പിണറായി സെക്രട്ടറിയും ആയിരിക്കുന്ന സമയത്ത് ആനത്തലവട്ടത്തിന്‍റെ വീട്ടില്‍ പോയി. കഴിക്കാന്‍ ചോറും ചൂരക്കറിയും റെഡി. മീന്‍ കറിയില്‍ തൊട്ടുനോക്കി നെയ്മീനല്ല എന്ന് മനസിലായ പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി എന്നൊക്കെയാണ് ദിവാകരന്‍ സഖാവ് പറഞ്ഞത്.

ENGLISH SUMMARY:

Election season in Kerala is marked by extensive travel and political gatherings as parties like LDF and UDF engage in extensive campaigns. This period sees rallies, speeches, and press conferences, indicating the approaching elections