പച്ചവിരിപ്പിനിടയിലൂടെ ചെല്ലുമ്പോള്‍ കാണാം ഒരു ചുവപ്പ്. അതാണ് വല്യേട്ടന്റെ തറവാട്. കെട്ടിടത്തിന്റെ നിറം കടും ചുവപ്പല്ലെന്നും ലേശം കാവി ആ ചുവപ്പില്‍ ചാലിച്ചിട്ടുണ്ടോ എന്നും പല കോണുകളില്‍ നിന്നും സംശയം ഉയരുന്നുണ്ട്. ഇടത് കുടുംബത്തില്‍ നിന്ന് അങ്ങനെയൊരു സംശയം ഉയര്‍ന്ന സാഹചര്യമാണ് ഈ കഥയുടെ പശ്ചാത്തലംത്തന്നെ.
ആഞ്ഞടിക്കാന്‍ പോകുന്ന കാറ്റിനെ എങ്ങനെ തടുക്കാം എന്ന ചര്‍ച്ചകളാണ് ആ കെട്ടിടത്തില്‍ നിറയെ. വെളുത്ത കൊളോണിയല്‍ സംസ്കാരങ്ങള്‍ക്ക് നടുവില്‍ വിപ്ലവ ചുവപ്പിന്റെ ഒരു തുരുത്ത്.
ഇതാണ് ശരിക്കുള്ള ചുമപ്പ് എന്ന് മുഷ്ടിചുരുട്ടിപ്പറയുന്നു ഈ വീട്ടിലെ താമസക്കാര്‍. സംസ്ഥാനം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണ്. ആ ഇടതുസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം, മന്ത്രിസഭയിലെ മറ്റ് കക്ഷികള്‍ അറിയാതെ കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചു.
അല്ലെങ്കിലും ആ എഐഎസ്എഫ് ഒക്കെ കണക്കാ. കണ്ണുതുറന്ന് ഒന്നും കൃത്യമായി വായിക്കില്ല. വായിച്ച് വളരുന്ന കാര്യത്തില്‍ എസ്എഫ്ഐയെ കഴിഞ്ഞേയുള്ളൂ. പിന്നെ ആകെയുള്ള പ്രശാനം സ്വന്തം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വായന ഒണ്‍ലി മോഡ്. ആക്ഷനൊക്കെ ഫ്ലൈറ്റ് മോഡിലിടും.
അല്ല സഖാവേ എന്താണ് നമ്മുടെ നിലപാട്. നിലപാടില്‍ മാറ്റമില്ലാത്തതിനാലാണ് മുഖ്യധാരയിലേക്ക് വരാതിരുന്നത് എന്നാണ് എസ്എഫ്ഐ നിലപാട്. നമ്മുടെ നിലപാട് ഒന്ന് ഉറക്കെ പറയാമോ. എല്ലാവരും കേള്‍ക്കാന്‍ വേണ്ടിയാണ്. പണ്ടൊക്കെ ഇമ്മാതിരി കളറ് പ്രതിഷേധങ്ങള്‍ നടത്തിയിരുന്നവരാണ് എസ്എഫ്ഐ.
ഇപ്പോള്‍ ലീവിലാണ് എന്നേയുള്ളൂ. ആ നമ്മള്‍ പറഞ്ഞുവന്ന കഥയില്‍ ചുവപ്പന്‍ കെട്ടിടത്തിലേക്ക് ശിവന്‍കുട്ടി അണ്ണന്‍ കയറി പോയേക്കുവാണ്. പുതിയ എംഎന്‍ സ്മാരകം കാണാന്‍ വന്നതാണ് എന്ന ലൈനിലായിരുന്നു വരവ്. പാലുകാച്ചിന് വരാന്‍ പറ്റാത്തതിലെ ഖേദവും അറിയിച്ചുകാണും