john-brittas-pmsree

TOPICS COVERED

പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല, സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് താന്‍  ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസ്.  ദേശീയവിദ്യാഭ്യാസനയം നടപ്പാക്കാം എന്ന് കേരളം സമ്മതിച്ചോ എന്ന് തനിക്കറിയില്ല.  ധര്‍മേന്ദ്രപ്രധാന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചോ എന്ന ചോദ്യത്തിനും രാജ്യസഭാംഗം വ്യക്തതവരുത്തിയില്ല. രാജസ്ഥാനില്‍ പി.എം ശ്രീ നടപ്പാക്കാന്‍ കെ.സി വേണുഗോപാല്‍ ഇടനിലയായെന്ന് ബ്രിട്ടാസ് ആരോപിച്ചു. പ്രതിപക്ഷ ഐക്യത്തെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ജോണ്‍ ബ്രിട്ടാസ്.

പിഎം ശ്രീ നടപ്പാക്കുമ്പോള്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന് കേരളം സമ്മതിച്ചിരുന്നുവെന്നും ഇതിന് പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് ആയിരുന്നുവെന്നും ഇന്നലെയാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയത്.  കേന്ദ്രമന്ത്രിയെ കണ്ടത്  സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണെന്നും കേരളത്തിന്‍റെ ആവശ്യത്തിനയി ഇനിയും കാണുമെന്നും  ബ്രിട്ടാസ് പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പി എം ശ്രീ നടപ്പാക്കിയെന്നും ബ്രിട്ടാസ്.

ബ്രിട്ടാസിന്‍റെ ഇടപെടലില്‍   മറ്റൊരു കബളിപ്പിക്കലാണെന്ന് സിപിഐയില്‍ വികാരമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ബ്രിട്ടാസിനെ പിന്‍തുണച്ചാണ് സിപിഐയുടെ  പ്രതികരണം. ബ്രിട്ടാസ് മന്ത്രിയെ കണ്ടത് എസ് എസ് കെ ഫണ്ടിന് വേണ്ടിയാണെന്നും ബ്രിട്ടാസിനെ വിശ്വസമാണെന്നും ബിനോയ് വിശ്വം. ബിജെപിയുടെ പാലമാകാന്‍ പോകുന്നയാളല്ല ബ്രിട്ടാസ് എന്നും  ബിനോയ് വിശ്വം. ബ്രിട്ടാസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പാലമായി പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാധീനിക്കാനും ബ്രിട്ടാസ് പാലമാകുന്നു എന്ന് ചെന്നിത്തല വിമര്‍ശിച്ചു. ബ്രിട്ടാസ് പാലമായി പ്രവര്‍ത്തിച്ചു എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ അനൂകൂലമാക്കിയെടുക്കാനാണ് സിപിഎം ശ്രമം. 'കേരളത്തിലെ എംപിമാര്‍ പാരയാവുകയല്ല വേണ്ടത് പാലമാവുകയാണ് വേണ്ടതെന്നും എ എ റഹീം എംപി പ്രതികരിച്ചു. 

ENGLISH SUMMARY:

John Brittas clarifies his involvement was for the Sarva Shiksha Kerala fund, not the PM Shri Scheme. He stated he will continue to advocate for Kerala's needs.