കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസർക്കാർ മന്ത്രി സുരേഷ് ഗോപിയെ തുടർച്ചയായി അപമാനിക്കുകയാണെന്ന പരിഹാസവുമായി ജോൺ ബ്രിട്ടാസ് എം.പി. വാഗ്ദാനങ്ങൾ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. കേരളത്തില്‍ എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്വന്തം മന്ത്രിമാരെപ്പോലും സര്‍ക്കാര്‍ മാനിക്കുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
‘കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ തന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സർക്കാർ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് പരിഹാസരൂപേണ ചോദിച്ചു’
കേരളത്തിൽ എയിംസ് വരുമെന്ന് പലപ്പോഴായ പല വേദികളിലും ആവർത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാൽ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലും നടപ്പായില്ല. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു