തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലവും വന്നു. വിജയിച്ച എല്ലാവരേയും വേദിയില്‍ വിളിച്ച് അഭിനന്ദിക്കണം എന്നുണ്ട്. അതിന് കഴിയാത്തതുകൊണ്ട് മാന്‍ ഓഫ് ദി മാച്ചിനെ മാത്രം ക്ഷണിക്കുകയാണ് ആശാനേ എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്തുകൊണ്ടു തോറ്റു എന്ന് സധാരണ ചോദിച്ചാല്‍ സിപിഎം പറയുന്നത് വിഘടന വാദികളും പ്രതികൃയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍ എന്നൊക്കെ ആണല്ലോ. പക്ഷേ ആശാന്‍ തനി നാടനാണ്. പാര്‍ട്ടിയുടെ എടുത്താല്‍ പൊങ്ങാത്ത വാക്കുകള്‍ ആശാന്റെ തലച്ചോറിലോ നാവിലോ ഇല്ല. ആശാന്‍ പറഞ്ഞാട്ട്. സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ കൊടുത്തു. എന്നുവച്ചാല്‍ ജനങ്ങള്‍ നന്ദികേട് കാണിച്ചു എന്നാണോ ഈ പ്രതിഭാസത്തിന് എന്തെങ്കിലും പേരുണ്ടോ ആശാനേ കേരളത്തിലെ വോട്ടര്‍മാര്‍ പെറപ്പ് പണി കാട്ടി എന്നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള സിപിഎം വിലയിരുത്തല്‍. വണ്‍ ടു ത്രീ മണിയാശാനാണ് അങ്ങ് ഇടുക്കിയിലെ മലമുകളില്‍ നിന്നുകൊണ്ട് കേരളം കേള്‍ക്കെ ഈ പ്രഖ്യാപനം നടത്തിയത്.