രാജ്യം വല്ലാത്തൊരു അരക്ഷിതാവസ്ഥയിലും യുദ്ധസമാനമായ സാഹചര്യത്തിലൂടെയുമാണ് കടന്നുപോകുന്നത്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ നേരത്തും അല്‍പം റിലാക്സേഷന്‍ ആരായാലും ആഗ്രഹിക്കും. ഇങ്ങനെയുള്ള കടുത്ത സാഹചര്യങ്ങളില്‍ അല്ലെങ്കിലും ഒരാശ്വാസമാണ് കേരളത്തിലെ ബിജെപിയും അതിന്‍റെ നേതാക്കളും. പുതിയ സാഹചര്യത്തില്‍ പുതിയ സംസ്ഥാന അധ്യക്ഷനാണ് ആ റോള്‍ ഗംഭീരമായി നടപ്പാക്കുന്നത്.