minor-abuse-case-bjp-leader

ആഭിചാരത്തിന്റെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന രഞ്ജു ആണ് അറസ്റ്റിലായത്. അടൂർ നെല്ലിമുകൾ സ്വദേശിനിയായ പതിനഞ്ചുകാരിയെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. അതേസമയം, ഇയാളെ പുറത്താക്കിയതായി ബിജെപി അറിയിച്ചു.

പട്ടികജാതി കുടുംബത്തിന്റെ വീട്ടിൽ പൂജയ്ക്ക് എത്തിയതായിരുന്നു രഞ്ജു. മുറിയിൽ പൂജയ്ക്കായി ക്രമീകരണങ്ങൾ നടത്തിയ ശേഷം പെൺകുട്ടിയുടെ രക്ഷിതാക്കളെ പുറത്താക്കി. ആഭിചാരത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി രണ്ടു ദിവസത്തിന് ശേഷമാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്.

രക്ഷിതാക്കൾ തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ വീടുകളിൽ ഇയാൾ ഇത്തരത്തിൽ ഉപദ്രവം നടത്തിയിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. പോരുവഴിയിലെ ഒരു പഞ്ചായത്ത് അംഗം മുഖേനയാണ് രഞ്ജു പെൺകുട്ടിയുടെ വീട്ടിൽ പൂജയ്ക്ക് എത്തിയത്.

ENGLISH SUMMARY:

A local BJP leader has been arrested for allegedly attempting to sexually assault a 15-year-old girl under the pretext of performing black magic rituals. The accused, identified as Renju, was a member of the BJP Kollam East District Committee. The incident occurred at the victim's residence in Nellimukal, Adoor. The BJP has stated that the accused has been expelled from the party.